Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിര്‍ഷയ്ക്ക് രക്ഷയില്ല, പറഞ്ഞത് പലതും നുണ? വീണ്ടും ചോദ്യം ചെയ്യും... ആശുപത്രിയില്‍ ഒളിച്ചു?

Recommended Video

cmsvideo
    നാദിര്‍ഷ ആശുപത്രിയില്‍, വിടാതെ പൊലീസ്! | Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനും ആയ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

    നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയനായ ആളായിരുന്നു നാദിര്‍ഷ. എന്നാല്‍ പിന്നീട് നാദിര്‍ഷയെ മാപ്പ് സാക്ഷിയാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

    കേസില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ഷ ആദ്യം പറഞ്ഞതില്‍ പലതും കള്ളമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്

    ചോദ്യം ചെയ്യല്‍

    ചോദ്യം ചെയ്യല്‍

    നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ 13 മണിക്കൂര്‍ ആണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്.

    നാദിര്‍ഷ ആശുപത്രിയില്‍

    നാദിര്‍ഷ ആശുപത്രിയില്‍

    എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ നാദിര്‍ഷ ആശുപത്രിയില്‍ ആണ് എന്ന വാര്‍ത്തയാണ് വന്നത്. ചോദ്യം ചെയ്യപ്പെടും എന്ന വിവരം നാദിര്‍ഷ നേരത്തേ അറിഞ്ഞിരുന്നോ?

    അസിഡിറ്റിയാണെന്ന്

    അസിഡിറ്റിയാണെന്ന്

    അസിഡിറ്റി മൂലം ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

     ചോദ്യം ചെയ്യലിന് പരിശീലനം

    ചോദ്യം ചെയ്യലിന് പരിശീലനം

    ആദ്യത്തെ തവണ നാദിര്‍ഷയോയും ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചായിരുന്നു ചോദ്യം ചെയ്തത്. അതിന് മുമ്പ് നാദിര്‍ഷയ്ക്ക് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യല്‍ നേരിടാന്‍ പരിശീലിനം നല്‍കിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

     പറഞ്ഞത് പലതും കള്ളം

    പറഞ്ഞത് പലതും കള്ളം

    ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞത് പലതും കള്ളമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

    ആശുപത്രി പുകമറയോ

    ആശുപത്രി പുകമറയോ

    ചോദ്യം ചെയ്യല്‍ അറസ്റ്റിന് വഴിവച്ചേക്കും എന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ആണോ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

    മുന്‍കൂര്‍ ജാമ്യം

    മുന്‍കൂര്‍ ജാമ്യം

    നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

    മാപ്പുസാക്ഷിയാക്കാന്‍

    മാപ്പുസാക്ഷിയാക്കാന്‍

    നാദിര്‍ഷയെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് നീക്കം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

    ഗൂഢാലോചന അറിയില്ല?

    ഗൂഢാലോചന അറിയില്ല?

    നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ചില സംശയങ്ങള്‍ അപ്പോഴും ബാക്കിയാണ്.

    സുനി വിളിച്ചത്?

    സുനി വിളിച്ചത്?

    ജയിലില്‍ നിന്ന് പള്‍സര്‍ സുനി എന്തിനാണ് നാദിര്‍ഷയെ ഫോണില്‍ വിളിച്ചത് എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നാദിര്‍ഷയ്ക്ക് ഈ വിവരങ്ങള്‍ അറിയില്ലെങ്കില്‍ സുനി വിളിക്കേണ്ട കാര്യം എന്താണ് എന്ന സംശയവും ഉയരുന്നു.

    നിര്‍ണായക നീക്കങ്ങള്‍

    നിര്‍ണായക നീക്കങ്ങള്‍

    ദിലീപ് നാലാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് പോലീസ് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ദിലീപിന് ഇത്തവണ ജാമ്യം കിട്ടിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം ആണ് നീക്കം.

    അന്ന് ശ്രമിച്ചില്ല

    അന്ന് ശ്രമിച്ചില്ല

    നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം നാദിര്‍ഷയോടൊപ്പം ചോദ്യം ചെയ്യപ്പെട്ട അപ്പുണ്ണി അതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ നാദിര്‍ഷ അത്തരം നീക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    പ്രതിയാകുമോ അതോ?

    പ്രതിയാകുമോ അതോ?

    നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ പ്രതിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ പല പ്രധാന വിവരങ്ങളും നാദിര്‍ഷയുടെ കൈയ്യില്‍ നിന്ന് ലഭിക്കും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+