കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനി പഴയപടിയായി... ചോദ്യം ചെയ്യലില്‍ സഹകരണമില്ലെന്ന്...? അപ്പോള്‍ ഭയന്നത് സംഭവിക്കുമോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പള്‍സര്‍ സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

എന്നാല്‍ ചില കാര്യങ്ങള്‍ പള്‍സര്‍ സുനി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജയിലില്‍ വച്ച് വിളിച്ചത് നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആണ് എന്നതാണ് അത്. പണത്തിന്റെ കാര്യമാണ് ഇവരോട് സംസാരിച്ചത് എന്നും പറഞ്ഞിട്ടുണ്ട്.

പക്ഷേ അതുകൊണ്ട് കാര്യമായില്ല. വേറേയും ചില നിര്‍ണായക വിവരങ്ങള്‍ പള്‍സര്‍ സുനി നല്‍കേണ്ടതുണ്ട്. അതെല്ലാം പുറത്ത് വരുമോ, അതോ ഈ കേസും അട്ടിമറിയ്ക്കപ്പെടുമോ?

വമ്പന്‍ സ്രാവുകള്‍

വമ്പന്‍ സ്രാവുകള്‍

കേസില്‍ ഉള്‍പ്പെട്ട ചില വമ്പന്‍ സ്രാവുകളുടെ പേരുകള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തും എന്നാണ് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അങ്ങനെയല്ല.

സഹകരണമില്ല

സഹകരണമില്ല

പള്‍സര്‍ സുനിയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തപ്പോഴും ഇതായിരുന്നു അവസ്ഥ. പോലീസ് അന്വേഷണത്തിനോടും ചോദ്യം ചെയ്യലിനോടും സുനി സഹകരിച്ചിരുന്നില്ല. ഇപ്പോഴും സുനി സഹകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

കടുത്ത മര്‍ദ്ദനം

കടുത്ത മര്‍ദ്ദനം

ഏല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ പോലീസ് മൂന്നാം മുറ സ്വീകരിക്കുന്നു എന്ന് കൂടി കരുതേണ്ടി വരും. തന്നെ പോലീസ് മര്‍ദ്ദിക്കുന്നു എന്നാണ് സുനി പറയുന്നത്.

മരണമൊഴി രേഖപ്പെടുത്തണം

മരണമൊഴി രേഖപ്പെടുത്തണം

തന്റെ മരണ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനോട് പറയുമോ എന്നായിരുന്നു പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്. തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

ഫോണ്‍ വിളിച്ചത് പറഞ്ഞു, പക്ഷേ

ഫോണ്‍ വിളിച്ചത് പറഞ്ഞു, പക്ഷേ

താന്‍ നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിച്ചു എന്ന കാര്യം മാത്രമാണ് സുനി പോലീസിനോട് പറഞ്ഞത്. എന്നാല്‍ എങ്ങനെയാണ് ഫോണ്‍ ജയിലില്‍ എത്തിച്ചത് എന്ന കാര്യത്തില്‍ സുനി കൃത്യമായ മറുപടിയൊന്നും നല്‍കിയിട്ടില്ല.

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

പോലീസിന്റെ കൈയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറമുള്ള ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടികളാണ് സുനി നല്‍കുന്നത് എന്നാണ് വിവരം.

തെളിവുകളെല്ലാം ഉണ്ട്

തെളിവുകളെല്ലാം ഉണ്ട്

സുനി ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തതിന് എല്ലാ തെളിവുകളും പോലീസിന്റെ പക്കലുണ്ട്. അതിന്റെ ദൃശ്യങ്ങളടക്കം പോലീസ് സമാഹരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സുനിയ്ക്ക് കഴിയില്ല.

അട്ടിമറി സംശയം ബലപ്പെടുന്നു

അട്ടിമറി സംശയം ബലപ്പെടുന്നു

പോലീസ് സുനിയെക്കൊണ്ട് നിര്‍ബന്ധിച്ച് പലതും സമ്മതിപ്പിച്ചേക്കും എന്ന രീതിയിലും ആക്ഷേപങ്ങളുണ്ട്. പോലീസ് മര്‍ദ്ദിക്കുന്നു എന്ന സുനിയുടെ ആക്ഷേപവും ഈ രീതിയില്‍ ആണ് പലരും വീക്ഷിക്കുന്നത്.

ദിലീപിനെ വിളിച്ചിട്ടില്ല

ദിലീപിനെ വിളിച്ചിട്ടില്ല

പള്‍സര്‍ സുനി ദിലീപിനെ നേരിട്ട് ബന്ധപ്പെട്ടതിന് ഒരു തെളിവും ഇതുരെ ലഭിച്ചിട്ടില്ല. ഫോണില്‍ സംസാരിച്ചത് അപ്പുണ്ണിയോടാണെന്ന് പള്‍സര്‍ സുനി തന്നെ സമ്മതിച്ചിട്ടുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യല്‍

കൂടുതല്‍ ചോദ്യം ചെയ്യല്‍

പള്‍സര്‍ സുനിയേയും നാദിര്‍ഷയേയും അപ്പുണ്ണിയേയും ഒരുമിച്ച് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിനേയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്,

English summary
Attack Against Actress: Pulsar Suni not Cooperating with interrogation - Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X