സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി... വെറും സ്രാവുകളല്ല, കൊമ്പന്‍ സ്രാവുകള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അങ്കമാലി: റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകന്നതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ പോലീസ് അങ്കമാലി കോടതിയില്‍ ഹാജരാക്കി. സുനിയെ കാത്ത് കോടതി പരിസരത്ത് മാധ്യമപ്പട തന്നെ ഉണ്ടായിരുന്നു. എന്നാല്‍ സുനിക്ക് അധികമൊന്നും പറയാന്‍ ഇടകൊടുക്കാതെ ആയിരുന്നു പോലീസിന്റെ നീക്കം.

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നായിരുന്നു പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ പോലീസ് സുനിയെ അനുവദിച്ചില്ല.

Pulsar Suni

പതിവില്‍ നിന്ന് വ്യത്യസ്തമായി കോടതിയ്ക്കുള്ളിലേക്ക് പോലീസ് വാഹനം കയറ്റിയാണ് സുനിയെ എത്തിച്ചത്. അഞ്ച് മിനിട്ടോളം സുനി വാഹനത്തില്‍ ഇരുന്നു. തുടര്‍ന്ന് പോലീസ് വലയത്തില്‍ കോടതിയ്ക്കുള്ളിലേക്ക് കയറി.

സുനി മാധ്യമങ്ങളോട് ഒന്നും പറയരുത് എന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു പോലീസ് നീക്കം എന്ന് നിസംശയം പറയാം. ഈ സാഹചര്യത്തില്‍ സുനി എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിച്ചേക്കും എന്ന് കരുതിയാണ് പോലീസ് ഇത്രയും മുന്‍കരുതല്‍ എടുത്തത്.

കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട എന്നാണ് സുനിയുടെ തീരുമാനം. സുരക്ഷ ഭീഷണി ഉളളതുകൊണ്ടാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. അഡ്വ ബിഎ ആളൂര്‍ ആണ് സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

English summary
Attack Against Actress:Pulsar Suni produced before the court.
Please Wait while comments are loading...