നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു... കേരളത്തെ ഞെട്ടിച്ച് പള്‍സര്‍ സുനിയുടെ മൊഴി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. സംഭവം സിനിമ താരം ദിലീപ് നേരത്തേ അറിഞ്ഞിരുന്നു എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ തലയില്‍ ഇടരുത്, പള്‍സറിനെ അറിയില്ല, പിന്നില്‍ മഞ്ജുവാണോ എന്ന് അറിയില്ല: ദിലീപ്

നേരത്തേ തന്നെ ദിലീപിന്റെ പേര് പലരും ഈ വിഷയത്തില്‍ ഉന്നയിച്ചിരുന്നു. പക്ഷേ അത് തെളിയിക്കാനുള്ള വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പള്‍സര്‍ സുനി നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്.

ഈ സാഹചര്യത്തില്‍ ദിലീപിനെ കേസില്‍ പ്രതിചേര്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ദിലീപിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

ദിലീപിന് മുന്നറിവ്

ദിലീപിന് മുന്നറിവ്

നടിയെ ആക്രമിക്കുന്ന കാര്യം സംബന്ധിച്ച് ദിലീപിന മുന്നറിവുണ്ടായിരുന്നു എന്നാണ് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

ദിലീപ് പറഞ്ഞിട്ട് ചെയ്‌തോ?

ദിലീപ് പറഞ്ഞിട്ട് ചെയ്‌തോ?

സംഭവത്തെ കുറിച്ച് ദിലീപിന് മുന്നറിവ് ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ദിലീപ് പറഞ്ഞിട്ടാണോ അത് ചെയ്തത് എന്ന കാര്യം പള്‍സര്‍ സുനി പറഞ്ഞോ എന്ന കാര്യം വ്യക്തമല്ല. പോലീസ് ഇക്കാര്യം പുറത്ത് വിട്ടിട്ടും ഇല്ല.

എവിടേയും പറയുന്നില്ല

എവിടേയും പറയുന്നില്ല

പള്‍സര്‍ സുനി പുറത്ത് വിട്ട കത്തില്‍ പോലും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കുന്നില്ല. അങ്ങനെയൊരു സംഭവത്തിന്റെ പേരിലും അല്ല പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടിട്ടും ഉള്ളത്.

സൗണ്ട് തോമ മുതല്‍ പൂരം വരെ

സൗണ്ട് തോമ മുതല്‍ പൂരം വരെ

സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല എന്നാണ് സുനി കത്തില്‍ പറയുന്നത്. എന്നാല്‍ ഇത് എന്താണെന്ന് പറയുന്നില്ല.

ചോദ്യം ചെയ്യും എന്ന് ഉറപ്പ്

ചോദ്യം ചെയ്യും എന്ന് ഉറപ്പ്

പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍
ദിലീപിനെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ദിലീപിനെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പായിട്ടുണ്ട്.

ഗൂഢാലോചനയെ ബന്ധിപ്പിക്കാന്‍

ഗൂഢാലോചനയെ ബന്ധിപ്പിക്കാന്‍

പള്‍സര്‍ സുനിയുടെ മൊഴിയും നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയും തമ്മില്‍ ബന്ധപ്പെടുത്താനുതകുന്ന തെളിവുകളൊന്നും പോലീസിന്റെ കൈവശം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സത്യാവസ്ഥ കണ്ടെത്താന്‍

സത്യാവസ്ഥ കണ്ടെത്താന്‍

സുനിയുടെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് ഇപ്പോഴത്തെ അന്വേഷണം എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന കാര്യവും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ട് പേര്‍ അറസ്റ്റില്‍

രണ്ട് പേര്‍ അറസ്റ്റില്‍

ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. പള്‍സര്‍ സുനിയുടെ സഹ തടവുകാരായ വിഷ്ണുവും സനലും ആണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുയാണ്.

കത്തിലുറച്ച് സുനി

കത്തിലുറച്ച് സുനി

താന്‍ ജയിലില്‍ വച്ച് എഴുതിയ കത്തില്‍ പള്‍സര്‍ സുനി ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. അക്കാര്യം തന്നെയാണ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നതും എന്നാണ് റിപ്പോര്‍ട്ട്.

പോലീസ് അന്വേഷിച്ചില്ലേ?

പോലീസ് അന്വേഷിച്ചില്ലേ?

പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ ഇതുവരെ പോലീസ് പരിശോധിച്ചിട്ടുണ്ടോ എന്നകാര്യവും ഉറപ്പില്ല. എന്നാല്‍ സുനിയെ ജയിലില്‍ വച്ച് പോലീസ് നാല് തവണ ചോദ്യം ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack Against Actress:Pulsar Suni's statement against Dileep.
Please Wait while comments are loading...