അപ്പുണ്ണി ഏറ്റാല്‍ എല്ലാം തീരും; ദിലീപ് ജനപ്രിയനായി തിരിച്ചെത്തും... പക്ഷേ അക്കാര്യം പറഞ്ഞാല്‍...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിര്‍ണായകമായ ദിവസമായി ജൂലായ് 31 മാറുമോ എന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. രണ്ട് ആഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം അപ്പുണ്ണി പോലീസിന് മുന്നില്‍ ഹാജരായിരിക്കുന്നു.

കേസിന്റെ ഇനിയുള്ള മുമ്പോട്ട് പോക്കില്‍ ഏറ്റവും നിര്‍ണായകമാവുക അപ്പുണ്ണിയുടെ മൊഴി ആയിരിക്കും. ദിലീപിന്റെ മാനേജര്‍ മാത്രമല്ല, മനസ്സാക്ഷി സൂക്ഷിപ്പുകാരനും കൂടിയാണ് അപ്പുണ്ണി എന്ന സുനില്‍ രാജ്.

പള്‍സര്‍ സുനിയേയും ദിലീപിനേയും നേരിട്ട് ബന്ധിപ്പിക്കണമെങ്കില്‍ അപ്പുണ്ണിയില്‍ നിന്ന് അത്തരം ഒരു മൊഴി ലഭിക്കണം. അല്ലെങ്കില്‍ എല്ലാം അപ്പുണ്ണി സ്വയം ഏറ്റെടുക്കണം.... എന്തായിരിക്കും സംഭവിക്കുക?

മാപ്പുസാക്ഷിയാകാന്‍

മാപ്പുസാക്ഷിയാകാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായി ദിലീപിനെ ഒറ്റപ്പെടുത്താന്‍ അപ്പുണ്ണി മുതിരില്ല എന്ന് തന്നെയാണ് സൂചന. അതിനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുമെന്ന് ഉറപ്പാണ്.

കാര്യങ്ങള്‍ എളുപ്പമാക്കാന്‍

കാര്യങ്ങള്‍ എളുപ്പമാക്കാന്‍

പോലീസിനെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമാക്കാനുളള ഏറ്റവും അനുയോജ്യമായ വഴിയാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുക എന്നത്. അപ്പുണ്ണി അതിന് തയ്യാറായാല്‍ മറ്റ് തെളിവുകള്‍ ഇല്ലാതെ തന്നെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കും.

കുറ്റം ഏറ്റെടുക്കുമോ?

കുറ്റം ഏറ്റെടുക്കുമോ?

പല കേസുകളിലും മുമ്പ് കണ്ടിട്ടുള്ള രീതിയാണ് ഇത്. പ്രമുഖര്‍ക്ക് വേണ്ടി മറ്റാരെങ്കിലും കുറ്റം ഏറ്റെടുക്കുന്ന രീതി. ഈ കേസില്‍ അപ്പുണ്ണി അങ്ങനെയൊരു ത്യാഗത്തിന് തയ്യാറാകുമോ എന്നും കാത്തിരുന്ന് കാണാം.

സംസാരിച്ചത് ആര്

സംസാരിച്ചത് ആര്

പള്‍സര്‍ സുനി അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് ആയിരുന്നോ എന്നാണ് പോലീസിന് അറിയേണ്ടത്. ആ സമയത്തെ മൊബൈല്‍ ഫോണ്‍സ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് ദിലീപും അപ്പുണ്ണിയുടെ അടുത്ത് ഉണ്ടായിരുന്നു.

അപ്പുണ്ണി അങ്ങനെ പറഞ്ഞാല്‍

അപ്പുണ്ണി അങ്ങനെ പറഞ്ഞാല്‍

സുനിയോട് സംസാരിച്ചത് മുഴുവന്‍ താന്‍ തന്നെ ആണ് എന്ന് അപ്പുണ്ണി ഉറപ്പിച്ച് പറഞ്ഞാല്‍ പിന്നെ പോലീസ് കുഴങ്ങും. മറിച്ചാണ് എന്ന് സ്ഥാപിക്കാന്‍ പോലീസിന്റെ കൈവശം തെളിവുകള്‍ ഒന്നും ഉണ്ടാവില്ല.

അപ്പുണ്ണി സമ്മതിച്ചാലോ

അപ്പുണ്ണി സമ്മതിച്ചാലോ

എന്നാല്‍ തന്റെ ഫോണില്‍ സുനിയോട് സംസാരിച്ചത് ദിലീപ് ആണ് എന്ന് അപ്പുണ്ണി പറഞ്ഞാല്‍ ദിലീപ് കുടുങ്ങി എന്ന് ഉറപ്പാണ്. പിന്നെ കാര്യങ്ങള്‍ പോലീസിന് എളുപ്പത്തില്‍ മുന്നോട്ട് നീക്കാം.

ദിലീപിന്റെ അടുപ്പം

ദിലീപിന്റെ അടുപ്പം

പള്‍സര്‍ സുനിയുമായി ഒരു പരിചയവും ഇല്ല എന്നാണ് ദിലീപ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ അത് തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പുണ്ണിയില്‍ നിന്ന് കൂടി ഇതിന് അനുകൂലമായ ഒരു മൊഴി ലഭിച്ചാല്‍ കേസ് വീണ്ടും മുറുകും.

അടുത്ത വിശ്വസ്ഥന്‍

അടുത്ത വിശ്വസ്ഥന്‍

ദിലീപിന്റെ ഏറ്റവും അടുത്ത വിശ്വസ്ഥരില്‍ ഒരാളാണ് അപ്പുണ്ണി. അങ്ങനെയുള്ള അപ്പുണ്ണി ദിലീപിനെതിരെ മൊഴി കൊടുക്കാനുള്ള സാധ്യതയില്ലെന്നും സൂചനകളുണ്ട്.

ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും?

ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും?

അപ്പുണ്ണിയേയും ദിലീപിനേയും ഒരുമിച്ചിരുത്ത് പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തേയും രണ്ട് പേരേയും ഇങ്ങനെ ചോദ്യം ചെയ്തിരുന്നു.

ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍

ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍

ഇനിയുള്ള ചോദ്യം ചെയ്യലുകളിലും ശാസ്ത്രീമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ ഈ കേസില്‍ പോലീസ് പരുങ്ങലിലാകും എന്ന് ഉറപ്പാണ്. അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ മൂന്നാം മുറ ഉപയോഗിക്കരുത് എന്ന് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശവും ഉണ്ട്.

English summary
Attack Against Actress: What will Appunni do next?
Please Wait while comments are loading...