അന്ന് ദിലീപ് പറഞ്ഞത് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇതെല്ലാം... എന്തൊരു തന്മയത്വം, ഭാവാഭിനയം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചി ദര്‍ബാര്‍ ഹാളില്‍ അമ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നിരുന്നു. കടുത്ത പനിബാധിതനായിരുന്നെങ്കിലും ദിലീപും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നൂലില്‍ കെട്ടി ഇറക്കിയതല്ല... എല്ലുമുറിയെ പണിയെടുത്താണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്, പക്ഷേ...

അന്ന് മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ ആയിരുന്നു ഇപ്പോള്‍ കേസിനെ ഈ നിലയിലേക്ക് എത്തിച്ചത്. കേസിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്നായിരുന്നു അന്ന് മഞ്ജു ആവശ്യപ്പെട്ടത്.

എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്ത് ദിലീപ് ഒഴുക്കിയ മുതലക്കണ്ണീര്‍ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. എത്ര തന്മയത്തത്തോടെയാണ് അന്ന് ദിലീപ് അഭിനയിച്ചത്...

ആന്റോ ജോസഫ് വിളിച്ചത്

ആന്റോ ജോസഫ് വിളിച്ചത്

കഴിഞ്ഞ ദിവസം രാവിലെ നിര്‍മാതാവ് ആന്റോ ജോസഫ് ആണ് തന്നെ വിളിച്ച് വിവരം പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് ദിലീപ് സംസാരിച്ച് തുടങ്ങിയത്. ആ ഫോണ്‍ സംഭാഷണം തന്നെയാണ് ഇപ്പോള്‍ ദിലീപിന് തിരിച്ചടിയായതും. താന്‍ അപ്പോള്‍ തന്നെ ലാലേട്ടനെ വിളിച്ചുവെന്നും ദിലീപ് പറഞ്ഞിരുന്നു

തന്നോടൊപ്പം അഭിനയിച്ച നടി

തന്നോടൊപ്പം അഭിനയിച്ച നടി

തന്റെ കൂടെ ഏറ്റവും അധികം സിനിമ ചെയ്തിട്ടുള്ള കുട്ടി കൂടിയാണ് ആക്രമിക്കപ്പെട്ടത് എന്നും ദിലീപ് പറഞ്ഞിരുന്നു. എത്ര തന്മയത്തത്തോടെ ആയിരുന്നു ്‌തെല്ലാം ദിലീപ് പറഞ്ഞത്.

വീടിന്റെ അകത്തേക്ക്

വീടിന്റെ അകത്തേക്ക്

ഒരുപക്ഷേ നമ്മള്‍ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കി പോകുന്നത് എന്നും ദിലീപ് പറഞ്ഞിരുന്നു. സിനിമയില്‍ സംഭവിച്ചു എന്നതിനപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നുള്ളതാണ് ഏറ്റവും ദു:ഖകരം എന്നും ദിലീപ് പറഞ്ഞിരുന്നു.

സത്യസന്ധമായ അന്വേഷണം

സത്യസന്ധമായ അന്വേഷണം

വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചപ്പോള്‍ പോലീസ് അന്വേഷണം സത്യസന്ധമായി ആണ് മുന്നോട്ട് പോകുന്നത് എന്നാണ് അറിഞ്ഞത് എന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് അറംപറ്റിയ പോലെ ആയിപ്പോയി. ഇതിന് പിന്നിലുള്ള ആളുകളുടെ പിറകെ തന്നെ പോലീസ് ഉണ്ടെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു

വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്ന്

വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്ന്

അന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദിലീപിന്റെ വക ഉപദേശവും ഉണ്ടായിരുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത് എന്നായിരുന്നു അന്ന് നല്‍കിയ ഉപദേശം.

സാധാരണക്കാര്‍ക്ക് സംഭവിച്ചാല്‍

സാധാരണക്കാര്‍ക്ക് സംഭവിച്ചാല്‍

ഇതിപ്പോള്‍ സിനിമയില്‍ സംഭവിച്ചപ്പോള്‍ വലിയ കൂട്ടായ്മയൊക്കെ ഉണ്ടായി. ഇനി ഒരു സാധാരണക്കാരന്റെ വീട്ടില്‍ പോലും ഇങ്ങനെയൊന്നും സംഭവിക്കരുത് എന്നാണം് ദിലീപ് അന്ന് പറഞ്ഞത്.

താനും ഉണ്ടാകും എന്ന്

താനും ഉണ്ടാകും എന്ന്

ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍... അതിന് വേണ്ടി നമുക്ക് ഒരുമിച്ച്, കൂട്ടായി നില്‍ക്കാം. അതിന്റെ ഭാഗത്ത് താനും ഉണ്ടാകും എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍

വിവരം വിളിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ഇവിടെയെത്തി എന്നത് , ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സാധാരണക്കാരന് പോലും ഇങ്ങനെ സംഭവിക്കരുത് എന്ന ഉറച്ച തീരുമാനത്തോടെ തന്നെയാണ് എന്നാണ് ദിലീപ് പറഞ്ഞത്. എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ടാണ് അന്ന് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്.

എത്ര നല്ല അഭിനയം

എത്ര നല്ല അഭിനയം

ഈ കേസില്‍ ദിലീപ് പ്രതിയാണ് എന്ന കാര്യം തെളിയിക്കപ്പെടുന്ന ഒരു സാഹചര്യം ഓര്‍ത്തുനോക്കൂ... എല്ലാം പ്ലാന്‍ ചെയെത് നടപ്പിലാക്കിയ ഒരാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ എന്ന് ആരും സംശയിച്ച് പോകില്ലേ...

വീഡിയോ കാണാം

അന്ന് ദിലീപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണാം.

English summary
Attack against actress: What Dileep said in AMMA's protest meet?
Please Wait while comments are loading...