ക്വട്ടേഷന് പിന്നില്‍ പ്രമുഖ നടന്‍? മുന്‍ വൈരാഗ്യം? നടി പോലീസിനോട് പറഞ്ഞതെന്ത്... സ്ഫോടനാത്മകം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ സിനിമ മേഖലയിലുള്ള ചില പ്രമുഖരുടെ പങ്ക് സംബന്ധിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

സിനിമ മേഖലയിലുള്ള ചില പ്രമുഖരെ കുറിച്ച് തന്നെ ആയിരുന്നു നടിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത് എന്നാണ് വിവരം. തന്റെ സംശയങ്ങള്‍ നടി അന്വേഷണ സംഘവുമായി പങ്കുവച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

തനിക്ക് മലയാള സിനിമയില്‍ ഒരു നടന്‍ അവസരങ്ങള്‍ നിഷേധിച്ച സംഭവവും നടി പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം.

പ്രമുഖ നടന്‍

പ്രമുഖ നടന്‍

നടി ആക്രമിക്കപ്പെട്ടതിന് പിറകെ ആയിരുന്നു അതിന് പിന്നില്‍ പ്രമുഥ നടനാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ അതിന്റെ സത്യാവസ്ഥകളിലേക്കാണ് അന്വേഷണം നീളുന്നത്.

നടിയും പറഞ്ഞു

നടിയും പറഞ്ഞു

പ്രമുഖ നടുമായുള്ള പ്രശ്‌നങ്ങള്‍ നടി തന്നെ അന്വേഷണ സംഘത്തോട് ഇപ്പോള്‍ പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ എന്തൊക്കെയാണ് നടി പറഞ്ഞത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പ്രശ്‌നമുണ്ട്... പക്ഷേ

പ്രശ്‌നമുണ്ട്... പക്ഷേ

നടനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് നടി സമ്മതിച്ചു എന്നാണ് വിവരം. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ നടന്‍ തന്നെ ആണോ ന്നെ കാര്യം അറിയില്ല എന്നാണത്രെ നടി എഡിജിപി ബി സന്ധ്യയോട് പറഞ്ഞത്.

ബിസിനസ് പ്രശ്‌നങ്ങളോ, കുടുംബ പ്രശ്‌നങ്ങളോ

ബിസിനസ് പ്രശ്‌നങ്ങളോ, കുടുംബ പ്രശ്‌നങ്ങളോ

ആരോപണ വിധേയനായ നടനുമായി ബിസിനസ് ബന്ധങ്ങള്‍ ഒന്നും ഇല്ലെന്നാണ് നടി പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും വ്യക്തമാക്കിയിട്ടുണ്ടത്രെ.

പോലീസിന്റെ കൈയ്യില്‍

പോലീസിന്റെ കൈയ്യില്‍

കേസില്‍ നിര്‍ണായകമായേക്കാവുന്ന ചില വിവരങ്ങള്‍ പോലീസിന്റെ കൈവശം എത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ എല്ലാ തെളിവുകളും ലഭ്യമായാല്‍ മാത്രമേ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും നീങ്ങുകയുള്ളൂ എന്നാണ് വിവരം.

പള്‍സര്‍ സുനി തന്നെ മാറി

പള്‍സര്‍ സുനി തന്നെ മാറി

ആദ്യഘട്ടത്തില്‍ പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ആളാണ് പള്‍സര്‍ സുനി. എന്നാല്‍ സുനി ഇപ്പോള്‍ നിലപാട് മാറ്റിക്കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. സുനി തന്നെ ചില വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിന്‍സിന്റെ മൊഴി

ജിന്‍സിന്റെ മൊഴി

കാക്കനാട് ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സിനോട് സുനി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ജിന്‍സിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മജിസ്‌ട്രേറ്റിന് മുന്നില്‍ കൂടി മൊഴി രേഖപ്പെടുത്തുന്നതോടെ അത് കൂടുതല്‍ ശക്തമാകും.

സംവിധായകനും കുടുങ്ങും?

സംവിധായകനും കുടുങ്ങും?

ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പ്രമുഖ സംവിധായകനും കേസില്‍ കുടുങ്ങിയേക്കും. നടിയുടെ യാത്രാ വിവരങ്ങള്‍ കൈമാറിയത് ഈ സംവിധായകനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്യം പീഡനമായിരുന്നില്ല?

ലക്ഷ്യം പീഡനമായിരുന്നില്ല?

ഗൂഢാലോചന നടത്തിയവരുടെ ലക്ഷ്യം നടിയെ പീഡിപ്പിക്കുക ആയിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നത്രെ അവര്‍ ആവശ്യപ്പെട്ടിരുന്നത്.

പള്‍സര്‍ സുനിക്ക് രക്ഷയില്ല

പള്‍സര്‍ സുനിക്ക് രക്ഷയില്ല

നടി വിവരങ്ങള്‍ പുറത്ത് പറയില്ല എന്ന് വിശ്വസിപ്പിച്ചാണ് തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചത് എന്നാണത്രെ പള്‍സര്‍ സുനി പറയുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെടുകയും എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്തതോടെയാണ് സുനിയും സംഘവും കുടുങ്ങിയത്.

ഒറ്റയ്ക്ക് കുടുങ്ങാനില്ല

ഒറ്റയ്ക്ക് കുടുങ്ങാനില്ല

കേസില്‍ എന്തായാലും ഒറ്റയ്ക്ക് കുടുങ്ങാനില്ല എന്നാണത്രെ ഇപ്പോള്‍ സുനിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പല വിവരങ്ങളും പുറത്ത് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Attack Against Actress: What she said about a prominent actor?
Please Wait while comments are loading...