ദിലീപ് ക്രൂശിക്കപ്പെടുന്നു? മലയാളസിനിമയിലെ ഞെട്ടിപ്പിക്കുന്ന കുടിപ്പക...അമ്മയിലെ മറയില്ലാചേരിപ്പോര്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. സംഭവം നടന്ന്, തൊട്ടടുത്ത ദിവസം മുതലേ പേര് പറയാതെ ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയതാണ്.

ദിലീപിനെ ആലുവയിലെ വീട്ടില്‍ വച്ച് പോലീസ് ചോദ്യം ചെയ്തു എന്ന് പോലും വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ദിലീപിന് തന്നെ കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നു. അന്നുവരെ പ്രമുഖ നടന്‍ എന്ന് പറഞ്ഞിരുന്നവരെല്ലാം പേരെടുത്ത് പറഞ്ഞ് വാര്‍ത്തയും കൊടുത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് എന്തെങ്കിലും പങ്കുണ്ടെന്ന രീതിയില്‍ വിശ്വാസ്യയോഗ്യമായ ഒരു തെളിവും ഇതുവരെ പുറത്ത് വന്നിട്ടില്ല. പക്ഷേ, ദിലീപ് തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ആരാണ് ഇതിന് പിന്നില്‍....?

സംഭവം നടന്നത്

സംഭവം നടന്നത്

2017 ഫെബ്രുവരി 17 ന് രാത്രിയില്‍ ആണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നു. ആദ്യം നടിയുടെ പേര് പറഞ്ഞായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കില്‍, പിന്നീട് എല്ലാ മാധ്യമങ്ങളും പേര് പിന്‍വലിക്കുകയും ചെയ്തു.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് കേരളത്തില്‍ അലയടിച്ചത്. അടുത്ത ദിവസം തന്നെ അമ്മയുടെ നേതൃത്വത്തില്‍ സിനിമാ താരങ്ങള്‍ കൊച്ചിയില്‍ പ്രതിഷേധ സംഗമം നടത്തി.

കടുത്ത പനിയായിട്ടും

കടുത്ത പനിയായിട്ടും

അപ്പോള്‍ കടുത്ത പനി ബാധിതനായി ദിലീപ് വിശ്രമിത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അമ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തു. തന്റെ പ്രതിഷേധവും ഇരയോടുള്ള ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുകയും ചെയ്തു.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

ആ പരിപാടിയില്‍ വച്ച് തന്നെ ആയിരുന്നു ദിലീപുമായി വിവാഹമോചനം നേടിയ മഞ്ജു വാര്യര്‍ ആ പരാമര്‍ശം നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭഴത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്ത് കൊണ്ടുവരണം എന്നും ആയിരുന്നു അത്.

ചാനലുകള്‍ രംഗത്തിറങ്ങി

ചാനലുകള്‍ രംഗത്തിറങ്ങി

തുടര്‍ന്ന് കേരളത്തില്‍ നടന്നത് ഒരു മാധ്യമ വിചാരണ തന്നെ ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന്റെ പേരെടുത്ത് പറയാതെ പല വിമര്‍ശനങ്ങളും ഉയര്‍ന്നു. കുറ്റവാളിയായി ദിലീപിനെ സ്ഥാപിക്കുന്ന തരത്തിലായിരുന്നു പല ചര്‍ച്ചകളും മുന്നോട്ട് പോയത്.

വിവാദം കൊഴുത്തു, സിനിമ മംഗളവും

വിവാദം കൊഴുത്തു, സിനിമ മംഗളവും

ഈ സമയത്താണ് സിനിമ മംഗളത്തില്‍ തുടര്‍ച്ചയായി ദിലീപിനെതിരെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് വരെ സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതി. ഇതിനെല്ലാം ചേര്‍ത്തായിരുന്നു മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പൊട്ടിത്തെറിച്ചത്.

സിനിമ ലോകം രണ്ട് തട്ടില്‍

സിനിമ ലോകം രണ്ട് തട്ടില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ ലോകം തന്നെ രണ്ട് തട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു വിഭാഗം ദിലീപിനെതിരെ നില്‍ക്കുമ്പോള്‍ മറുവിഭാഗം ദിലീപിന് ശക്തമായ പിന്തുണയും നല്‍കുന്നുണ്ട്.

വരുത്തിത്തീര്‍ക്കാന്‍

വരുത്തിത്തീര്‍ക്കാന്‍

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിനിമയിലെ തന്നെ ഒരു വിഭാഗം രഹസ്യമായി രംഗത്തുണ്ട് എന്നാണ് ആക്ഷേപം. ഇവരുടെ താത്പര്യങ്ങള്‍ എന്താണെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ചില രഹസ്യ നീക്കങ്ങള്‍ക്ക് കാരണം എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. താരസംഘടനയില്‍ പരസ്യമായ ചേരിപ്പോര് തന്നെയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

സംഘടന കൈവിട്ടില്ല

സംഘടന കൈവിട്ടില്ല

എന്നാല്‍ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംഘടന കൈവിട്ടിരുന്നില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ ആരേയും കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടായിരുന്നു സംഘടനക്ക്.

കേള്‍ക്കുന്ന കഥകള്‍, പറഞ്ഞുപരത്തുന്നത്

കേള്‍ക്കുന്ന കഥകള്‍, പറഞ്ഞുപരത്തുന്നത്

മലയാള സിനിമയിലെ പലരേയും ദിലീപ് ഒതുക്കാന്‍ ശ്രമിച്ചു എന്നും അവരൊക്കെയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്നും ഒക്കെയാണ് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെങ്കിലും അറിയുമോ എന്നാണ് സംശയം. തന്റെ അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ ദിലീപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അത്ര സുഖമുള്ള ഏര്‍പ്പാടല്ല

അത്ര സുഖമുള്ള ഏര്‍പ്പാടല്ല

ഒരാളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് അത് നല്ല സുഖമുള്ള പരിപാടി ആയിരിക്കും. എന്നാല്‍ അതിന്റെ ഇരയെ സംബന്ധിച്ചിടത്തോളം അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. പ്രത്യേകിച്ചും ആ സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലെങ്കില്‍.

നിരപരാധിയെങ്കില്‍ എന്ത് ചെയ്യും?

നിരപരാധിയെങ്കില്‍ എന്ത് ചെയ്യും?

ഈ കേസില്‍ ദിലീപിന് എന്തെങ്കിലും പങ്കുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇനി തെളിയിക്കപ്പെടുമോ എന്ന് പറയാനും പറ്റില്ല. അങ്ങനെയെങ്കില്‍ ഒരുനിരപരാധിയെ ഇത്രത്തോളം വെറുക്കപ്പെട്ടവനായി ചിത്രീകരിച്ചതിന് എങ്ങനെ മാപ്പ് പറയും ഈ പൊതു സമൂഹം?

താരങ്ങള്‍ക്കിടയിലെ ഭിന്നിപ്പ്

താരങ്ങള്‍ക്കിടയിലെ ഭിന്നിപ്പ്

സിനിമ താരങ്ങളും മനുഷ്യരാണ്. അവര്‍ക്കിടയില്‍ അടുപ്പവും ഭിന്നിപ്പും ഒക്കെ കാണും. പക്ഷേ ഇപ്പോള്‍ നടക്കുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നവയല്ല. അത് ഏത് വിദ്വേഷത്തിന്റെ പുറത്തായാലും

അമ്മ മിണ്ടുന്നില്ല

അമ്മ മിണ്ടുന്നില്ല

കാര്യങ്ങള്‍ ഇത്രയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന സാഹചര്യമാണിത്. എന്നാല്‍ ഇതേ പറ്റി ഇതുവരെ താര സംഘടനയുടെ ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല.

English summary
Attack Against Actress: Why Dileep targeted by a group?
Please Wait while comments are loading...