മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മഞ്ജുവും കാവ്യയും മുതല്‍ ധര്‍മജന്‍ വരെ, ആരൊക്കെ കൂറുമാറും | Oneindia Malayalamn

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങാന്‍ ഇനി അധികം താമസിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ, പഴുതടച്ച കുറ്റപത്രം ആണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നത്. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ അറിയാം എത്രത്തോളം ശക്തമാണ് ആ കുറ്റപത്രം എന്നത്.

  ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ; വാഹനത്തിൽ പ്രത്യേക സജ്ജീകരണം... മുഖം പതിയണം

  ദിലീപിന് രക്ഷപ്പെടാന്‍ പഴുതുകള്‍ ഒരുപാടുണ്ട് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സാക്ഷികളെ തിരഞ്ഞെടുത്തത് മുതല്‍ ഗൂഢാലോചന കേസ് വരെ നീളും അത്. അത്തരം ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ചില നിഷ്പക്ഷ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

  ദാമ്പത്യം തകർത്തതിലുള്ള പക... അതിന് കുറ്റപത്രത്തിൽ 8 കാരണങ്ങൾ; കുറ്റപത്രത്തിൽ പോലീസിന്റെ പറ്റിപ്പ്!!

  മഞ്ജു വാര്യര്‍ ആയിരിക്കും കേസിലെ പ്രധാന സാക്ഷി. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതിലധികം സാക്ഷികള്‍ ഉണ്ട്. ഒരുപക്ഷേ അത് തന്നെ ആയിരിക്കും ഏറ്റവും നിര്‍ണായകമായി മാറുക. ദിലീപ് ശക്തനാണോ, സ്വാധീനമുള്ള ആളാണോ, സിനിമാക്കാര്‍ ഭയക്കുന്ന ശക്തികേന്ദ്രമാണോ? ദിലീപിനെതിരെ സാക്ഷി പറയാന്‍ സിനിമാക്കാര്‍ ഭയക്കുമോ? കാത്തിരുന്ന് കാണാം

  പ്രധാന സാക്ഷി

  പ്രധാന സാക്ഷി

  നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞു. കേസില്‍ മഞ്ജു വാര്യര്‍ ആയിരിക്കും പ്രധാന സാക്ഷി എന്നാണ് പറയുന്നത്. ഒരുപക്ഷേ, കേസില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യവും മഞ്ജു വാര്യര്‍ സാക്ഷിയാകുന്നു എന്നതാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യം ഉന്നയിച്ചതും മഞ്ജു വാര്യര്‍ ആയിരുന്നു.

  മഞ്ജു സാക്ഷി പറയുമോ?

  മഞ്ജു സാക്ഷി പറയുമോ?

  ദിലീപിന്റെ മുന്‍ ഭാര്യയാണ് മഞ്ജു വാര്യര്‍. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ ബന്ധം തകരാന്‍ കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്നും അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് എന്നും പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷി പറയാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്.

  മകളുടെ പ്രതിരോധം

  മകളുടെ പ്രതിരോധം

  വിവാഹ മോചനത്തിന് ശേഷം മകള്‍ ദിലീപിനൊപ്പം ആയിരുന്നു. ഇപ്പോഴും ദിലീപിന് ശക്തമായ പിന്തുണയാണ് മകള്‍ നല്‍കുന്നത്. മഞ്ജു സാക്ഷി പറയുന്നത് ഒഴിവാക്കാന്‍ ഇത്തരത്തില്‍ ഉള്ള ഇടപെടലുകള്‍ ഉണ്ടാകുമോ എന്ന തരത്തിലും ചില സംശയങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. മഞ്ജുവിനെതിരെ പോലും മൊഴികൊടുക്കുന്ന സാഹചര്യം ഉണ്ടായേക്കും എന്നും ചിലര്‍ കരുതുന്നുണ്ട്.

  സാക്ഷികള്‍ സ്വീധിനിക്കപ്പെടും?

  സാക്ഷികള്‍ സ്വീധിനിക്കപ്പെടും?

  സിനിമ മേഖലയിലെ സര്‍വ്വശക്തരില്‍ ഒരാളാണ് ദിലീപ്. ജയിലില്‍ കിടക്കുമ്പോഴും അതിന് ശേഷം പുറത്തിറങ്ങിയപ്പോഴും ആ സ്വാധീനത്തിന് ഒരു കുറവും വന്നിരുന്നില്ല എന്ന് തന്നെ പറയാം. അങ്ങനെയുള്ള ദിലീപിനെതിരെ സാക്ഷി പറയാന്‍ എത്ര സിനിമാക്കാര്‍ തയ്യാറാകും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

  അവര്‍ പിന്‍മാറില്ല... ഉറച്ച് തന്നെ

  അവര്‍ പിന്‍മാറില്ല... ഉറച്ച് തന്നെ

  ആക്രമിക്കപ്പെട്ട നടിക്ക് ഏറ്റവും അധികം പിന്തുണ നല്‍കിയത് സിനിമയിലെ വനിത കൂട്ടായ്മ ആയിരുന്നു. മഞ്ജു വാര്യരും രമ്യ നമ്പീശനും റീമ കല്ലിങ്ങലും ഒക്കെ അടങ്ങുന്നതാണ് ആ സംഘം. കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ത്തുന്നവര്‍ ഇവരുടെ കാര്യത്തിലും സംശയം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

  രമ്യ നമ്പീശന്റെ വീട്ടില്‍

  രമ്യ നമ്പീശന്റെ വീട്ടില്‍

  നടിയും സുഹൃത്തും ആയ രമ്യ നമ്പീശനെ സന്ദര്‍ശിക്കാന്‍ പോകവേ ആയിരുന്നു നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം കുറേ ദിവസം നടി താമസിച്ചതും രമ്യയ്‌ക്കൊപ്പം ആയിരുന്നു. നടിക്ക് ഏറ്റവും അധികം മാനസിക പിന്തുണ നല്‍കിയതും രമ്യ തന്നെ. അതുകൊണ്ട് രമ്യയുടെ ഭാഗത്ത് നിന്ന് ഒരു പിന്‍മാറ്റം ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ല.

  റീമ കല്ലിങ്ങല്‍

  റീമ കല്ലിങ്ങല്‍

  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് റീമ കല്ലിങ്ങല്‍. തനിക്കുണ്ടായ ദുരനുഭവവും റീമ പങ്കുവച്ചിട്ടുണ്ട്. റീമയ്ക്ക് പിന്തുണയുമായി ഭര്‍ത്താവും സംവിധായകനും ആയ ആഷിക് അബുവും ഉണ്ട്. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും റീമ തന്റെ നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകാനുള്ള സാധ്യത വളരെ കുറവാണ്.

  ഭീഷണിയെന്ന്

  ഭീഷണിയെന്ന്

  ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് പലരേയും ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. അത്തരം ഏതെങ്കിലും ഭീഷണി പുറത്തറിഞ്ഞാല്‍, അത് ദിലീപിന്റെ കേസില്‍ അടിക്കുന്ന അവസാനത്തെ ആണിയാകും എന്ന് ഉറപ്പാണ്. അങ്ങനെ ഒരു ബുദ്ധിമോശം ദിലീപ് കാണിക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.

  കാവ്യ മാധവന്‍

  കാവ്യ മാധവന്‍

  കേസിലെ മറ്റൊരു പ്രധാനപ്പെട്ട സാക്ഷിയാണ് കാവ്യ മാധവന്‍. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയാണ് കാവ്യ. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി ആണെന്നാണ് പോലീസ് പറയുന്നത്. ദിലീപിനെ പ്രതിസന്ധിയിലാക്കുന്ന ഒരു മൊഴി കാവ്യ മാധവന്‍ കോടതിയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാന്‍ ആവില്ല.

  നാദിര്‍ഷ

  നാദിര്‍ഷ

  മിമിക്രി കാലം മുതലേദിലീപുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് നാദിര്‍ഷ. ദിലീപിനൊപ്പം ആദ്യ ഘട്ടത്തില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട് നാദിര്‍ഷ. അതിന് ശേഷവും നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ വീട്ടില്‍ ചെന്ന് കണ്ടിട്ടുണ്ട് നാദിര്‍ഷ. അത്രയും അടുപ്പമാണ് ഇരുവരും തമ്മില്‍. നാദിര്‍ഷ ദിലീപിനെതിരെ മൊഴി നല്‍കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

  സിദ്ദിഖ്

  സിദ്ദിഖ്

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഏറ്റവും അധികം പരസ്യമായി പിന്തുണച്ച ആളുകളില്‍ ഒരാളാണ് സിദ്ദിഖ്. കേസില്‍ സിദ്ദിഖും സാക്ഷിയാണ് എന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖില്‍ നിന്നും ദിലീപിനെതിരെ ഒരു മൊഴി പ്രതീക്ഷിക്കുവാന്‍ സാധിക്കില്ല.

  ധര്‍മജന്‍ ബോള്‍ഗാട്ടി

  ധര്‍മജന്‍ ബോള്‍ഗാട്ടി

  മിമിക്രി താരവും നടനും ആയ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് മറ്റൊരാള്‍. ദിലീപ് സ്വന്തം ജ്യേഷ്ഠനെ പോലെ ആണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ആളാണ് ധര്‍മജന്‍. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു ഭീഷണിയുടേയോ സമ്മര്‍ദ്ദത്തിന്റേയോ ആവശ്യമില്ലെന്നതും ഉറപ്പാണ്. ദിലീപുമായി അത്രയേറെ ആത്മബന്ധമാണ് ധര്‍മജനുള്ളത്.

  അജു വര്‍ഗ്ഗീസും സാക്ഷി

  അജു വര്‍ഗ്ഗീസും സാക്ഷി

  ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുകയും നടിയുടെ പേര് പരസ്യപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ ആളാണ് അജു വര്‍ഗ്ഗീസ്. അജുവും കേസില്‍ സാക്ഷിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അജുവിന്റെ മൊഴി എന്തായിരിക്കും?

  ഗണേഷും മുകേഷും

  ഗണേഷും മുകേഷും

  താര സംഘടനയിലെ രണ്ട് എംഎല്‍എമാര്‍ ആണ് ഗണേഷ് കുമാറും മുകേഷും. തുടക്കം മുതലേ ദിലീപിനൊപ്പം കട്ടയ്ക്ക് നിന്ന മുതിര്‍ന്ന താരങ്ങളാണ് ഇവര്‍. ഗണേഷ് കുമാര്‍ ജയിലില്‍ ചെന്ന് ദിലീപിനെ കാണുകയും ചെയ്തു. ഇവര്‍ ദിലീപിനെതിരെ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുമോ?

  ആഞ്ഞടിക്കാന്‍ ഇവര്‍

  ആഞ്ഞടിക്കാന്‍ ഇവര്‍

  എന്നാല്‍ മറ്റ് ചില സാക്ഷികളുടെ കാര്യം അങ്ങനെ അല്ല. സംവിധായകനായ ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും എല്ലാം ദിലീപിന്റെ ശക്തരായ വിമര്‍ശകര്‍ ആണ്. ഇവര്‍ ഇപ്പോഴും ദിലീപിനെതിരെ ആഞ്ഞടിക്കുന്നവരാണ്. വിചാരണ വേളയിലും അക്കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.

  പഴയ ഭീഷണി

  പഴയ ഭീഷണി

  അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടയ്ക്ക് നടിയെ ദിലീപ് ഭീഷണിപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ള ഒരു കാര്യം. ഇത് കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സാക്ഷിമൊഴികള്‍ ഇല്ലെങ്കില്‍ പോലീസ് കുടുങ്ങും. അക്കാര്യത്തില്‍ സാക്ഷി പറയാന്‍ അന്ന് കൂടെ ഉണ്ടായിരുന്ന എത്ര പേര്‍ തയ്യാറാകും ?

  പള്‍സര്‍ സുനിയുടെ കാര്യം

  പള്‍സര്‍ സുനിയുടെ കാര്യം

  ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ പരിചയം ഉണ്ട് എന്ന് തെളിയിക്കാനും പോലീസിന് സിനിമാക്കാര്‍ വേണം. സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപ് പള്‍സര്‍ സുനിയെ കണ്ടതിനും സിനിമ ലൊക്കേഷനില്‍ വന്ന് കണ്ടതിനും എല്ലാം സാക്ഷികള്‍ ഉണ്ടാകും. എന്നാല്‍ സിനിമയില്‍ നിന്നുള്ള എത്ര പേര്‍ പ്രോസിക്യൂഷന് അനുകൂലമായി ഇക്കാര്യത്തില്‍ സാക്ഷിപറയും?

  രഹസ്യമൊഴി

  രഹസ്യമൊഴി

  ചിലരെങ്കിലും മൊഴിമാറ്റും എന്ന കാര്യം പോലീസിന് ഉറപ്പാണ്. നിര്‍ണായകമായ അത്തരം മൊഴികള്‍ എല്ലാം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴിയായി രേഖപ്പെടുത്തി പോലീസ് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങളും പോലീസ് സംശയിക്കുന്നുണ്ട്.

  കാലുമാറിയാല്‍ പണി...

  കാലുമാറിയാല്‍ പണി...

  സാക്ഷികളുടെ കൂറുമാറ്റത്തെ ഇപ്പോഴും പോലീസ് ഭയപ്പെടുന്നുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്കെതിരെ കേസ് എടുത്തേക്കും എന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ആരൊക്കെ ഇങ്ങനെ ഒരു റിസ്‌ക് എടുക്കുമോ? അതിലും വലിയ റിസ്‌ക് ആണോ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ അവര്‍ക്ക് നേരിടേണ്ടി വരിക?

  എല്ലാം അറിയാം...

  എല്ലാം അറിയാം...

  കുറ്റപത്രം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. സാക്ഷിപ്പട്ടികയില്‍ എത്ര സിനിമാക്കാര്‍ ഉണ്ടെന്ന് പോലും ഇപ്പോഴും വ്യക്തമല്ല. വിചാരണ തുടങ്ങുന്നതോടെ ഇക്കാര്യത്തില്‍ എല്ലാം ധാരണയാകും. ഒരുപക്ഷേ, പോലീസിന്റെ കൈയ്യിലുള്ള ഏറ്റവും നിര്‍ണായകമായ ആ തെളിവും അധികം വൈകാതെ പുറത്ത് വരും.

  English summary
  Attack against Actress: Around 50 witnesses from Film industry, will they support Dileep?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്