ദിലീപിനും സലീം കുമാറിനും അജു വര്‍ഗ്ഗീസിനും എതിരെ മഞ്ജുവിന്റെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്... മാപ്പില്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ ഒടുവില്‍ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കവേ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണങ്ങള്‍ വൈകുന്നത് എന്തേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ സലീം കുമാര്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ ഫേസ്ബുക്കിലൂടേയും നടന്‍ ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടേയും ആയിരുന്നു നടിയ്‌ക്കെതിരെ രംഗത്ത് വന്നത്. വലിയ വിവാദങ്ങളാണ് ഇത് സൃഷ്ടിച്ചത്. സലീം കുമാറും അജു വര്‍ഗ്ഗീസും ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

അതിക്രമത്തെ അതിജീവിച്ച ആളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവും ആണ് എന്നാണ് വിമണ്‍ ഇന്‍ കളക്ടീവ് സിനിമ ഫേസ്ബുക്കില്‍ പറയുന്നത്. മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

വിമണ്‍ ഇന്‍ കളക്ടീവ് സിനിമ

വിമണ്‍ ഇന്‍ കളക്ടീവ് സിനിമ

മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സ്ത്രീകള്‍ക്കായി സിനിമ കൂട്ടായ്മ രൂപീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടായിരുന്നു സംഘടന സ്വീകരിച്ചിരുന്നത്.

നടിയെ അപമാനിക്കുന്നവര്‍

നടിയെ അപമാനിക്കുന്നവര്‍

നടിയെ അപമാനിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും അല്ലാതേയും വന്ന പ്രതികരണങ്ങളോട് എന്തുകൊണ്ട് സ്ത്രീകളുടെ സിനിമ സംഘടന പ്രതികരിക്കുന്നില്ല എന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അവര്‍ അതി ശക്തമായി തന്നെ പ്രതികരിച്ചിരിക്കുന്നു.

ദിലീപ്, സലീം കുമാര്‍, അജു വര്‍ഗ്ഗീസ്

ദിലീപ്, സലീം കുമാര്‍, അജു വര്‍ഗ്ഗീസ്

പേര് എടുത്ത് പറയാതെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദങ്ങളായ പരാമര്‍ശങ്ങള്‍ നടത്തിയത് ദിലീപും സലീം കുമാറും അജു വര്‍ഗ്ഗീസും ആയിരുന്നു എന്ന് വ്യക്തമാണ്.

അങ്ങേയറ്റം അപലപനീയം

അങ്ങേയറ്റം അപലപനീയം

കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍, അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്നത് നിയമ വിരുദ്ധവും അങ്ങേയറ്റം അപലപനീയവും ആണെന്നാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നത്.

അവഗണിക്കാവുന്ന പ്രവൃത്തിയല്ല

അവഗണിക്കാവുന്ന പ്രവൃത്തിയല്ല

2013 ലെ വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടാണ് സ്ത്രീ സംഘടന തുടരുന്നത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരെ തരംതാഴ്ത്തി സംസാരിക്കുന്നതോ അവഗണിക്കാവുന്ന പ്രവൃത്തിയല്ലെന്ന് സ്ത്രീ സംഘടന പറയുന്നു.

മാപ്പ് അര്‍ഹിക്കാത്ത പ്രവൃത്തി

മാപ്പ് അര്‍ഹിക്കാത്ത പ്രവൃത്തി

കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനമയോടുളം ഉള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് മാപ്പര്‍ഹിക്കുന്ന പ്രവൃത്തിയല്ലെന്നും അവര്‍ പറയുന്നുണ്ട്.

വിട്ടുനിന്നേ പറ്റൂ

വിട്ടുനിന്നേ പറ്റൂ

ഇത്തരം പ്രസ്താവനകളെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അപലപിക്കുന്നു. ചലച്ചിത്രം പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്നും വനിത സംഘടന ആവശ്യപ്പെടുന്നുണ്ട്.

നടിയും പള്‍സര്‍ സുനിയും തമ്മില്‍

നടിയും പള്‍സര്‍ സുനിയും തമ്മില്‍

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്നും ഗോവയില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും ദിലീപ് ആയിരുന്നു കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ലാല്‍ ആണ് ഈ വിവരം തന്നോട് പറഞ്ഞത് എന്നും ദിലീപ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്.

നുണപരിശോധന നടത്തണം

നുണപരിശോധന നടത്തണം

പള്‍സര്‍ സുനിയേയും ആക്രമിക്കപ്പെട്ട നടിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അപ്പോള്‍ തീരും എന്നായിരുന്നു സലീം കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്.

വിവാദമായപ്പോള്‍ പിന്‍വലിച്ചു

വിവാദമായപ്പോള്‍ പിന്‍വലിച്ചു

എന്നാല്‍ സലീം കുമാറിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് മാപ്പ് പറഞ്ഞുകൊണ്ട് സലീം കുമാര്‍ ആ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു.

നടിയുടെ പേര് പറഞ്ഞ് അജു വര്‍ഗ്ഗീസ്

നടിയുടെ പേര് പറഞ്ഞ് അജു വര്‍ഗ്ഗീസ്

ഏറ്റവും വലിയ കുടുക്കില്‍ പെട്ടത് അജു വര്‍ഗ്ഗീസ് ആയിരുന്നു. ദിലീപിനെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും അജു വര്‍ഗ്ഗീസ് പരാമര്‍ശിച്ചിരുന്നു.

അജു കുടുങ്ങും?

അജു കുടുങ്ങും?

കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കവേ ഇരയുടെ പേര് പരസ്യമായി പറഞ്ഞ അജു വര്‍ഗ്ഗീസ് ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. അജുവര്‍ഗ്ഗീസിനെതിരെ പരാതിയും ലഭിച്ചുകഴിഞ്ഞു.

English summary
Attack Against Actress: Women in Cinema Collective reacts to the insulting remarks by Dileep, Salim Kumar and Aju Varghese .
Please Wait while comments are loading...