കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരമ്പത്ത് കൂലി; കണ്ണൂരില്‍ ചോര വീഴുമ്പോള്‍ കോടിയേരിയും കുമ്മനവും പിണറായിയും മറുപടി പറയണം...

  • By വരുണ്‍
Google Oneindia Malayalam News

കണ്ണൂര്‍: പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന പ്രസ്താവന കണ്ണൂരില്‍ വീണ്ടും ചോര വീഴ്ത്തിയിരിക്കുന്നു. കണ്ണൂര്‍ വീണ്ടും ചോരക്കളമാവുകയാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പകയുടെയും കണക്ക് തീര്‍ക്കലിന്റെ ഭാഗമായാണ്. തില്ലങ്കേരി പഞ്ചായത്ത് ഓഫീസിനടുത്ത് വെട്ടേറ്റ് കിടന്ന വിനീഷിനെ രക്ഷപ്പെടുത്താന്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും ആരും തയ്യാറായില്ല.

പോലീസെത്തിയാണ് വിനീഷിനെ ആശുപത്രിയിലെത്തിച്ച്. ഇനി വിനീഷിന്റെ മരണത്തിന് പകരം ചോദിക്കാനിറങ്ങുന്നവര്‍ വീഴ്ത്തുന്നതും ചോര തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മാര്‍കസിസ്റ്റ് പാര്‍ട്ടിക്കും ബിജെപിക്കും കൊലപാതകം ഒരു ലഹരിയാണെന്ന് പറയേണ്ടിവരും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 45-ഓളം പേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്.

bjp cpm

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. എന്നിട്ടും ഭരണകൂടത്തിനും പോലീസിനും കൈയ്യും കെട്ടി നോക്കി നില്‍ക്കാനെ കഴിയുന്നൊള്ളു എന്നത് പേടിപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ ജൂലൈ 12നാണ് ഇതിന് മുമ്പ് കൊലപാതകം നടന്നത്. ഒറ്റരാത്രികൊണ്ടാണ് രണ്ട് പേരെ വെട്ടിക്കൊന്നത്.

ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍ ഒരാള്‍ സിപിഎം പ്രവര്‍ത്തകന്‍. സിപിഎം പ്രവര്‍ത്തകനായിരുന്ന സി വി ധന്‍രാജിന്റെ കൊലപാതകത്തിന് പകരം വീട്ടലായിരുന്നു ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സി കെ രാമചന്ദ്രന്റെ കൊലപാതകം. സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ലായിരുന്ന രാമചന്ദ്രന്റെ ജീവനെടുത്തത് എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിജേഷിന് നേരെ ബോബംബെറിഞ്ഞതിനുള്ള പകരം വീട്ടലായാണ് ഇന്നലെ വിനീഷിന്റെ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി 7.30ഓടെ ജിജേഷ് സഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. നേരത്തെ ആര്‍എഎസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹക് സുജേഷിന് നേരെ ഇയാള്‍ ബോബെറിഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Vinesh Kannur

ജിജേഷിന് നേരെയുള്ള ബോംബേറ് നടന്നതിന് ഒരു മണിക്കൂറിനുള്ളില്‍ അരകിലേമീറ്ററിപ്പുറത്ത് വച്ച് വിനീഷ് ആക്രമിക്കപ്പെടുകയായിരുന്നു. ഇരുവശത്തും കണക്കുകള്‍ തുല്യമാകുന്നത് വരെ കൊലപാതകങ്ങള്‍ തുടരുകയാണ്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ബിജെപിയും സിപിഎമ്മും അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയാണ്.

പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വാക്കുകളും തിരിച്ചടിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മറുപടിയുമെല്ലാം കണ്ണൂരിനെ ഇനിയും ചോരക്കളമാക്കാന്‍ വേണ്ടിയുള്ളതാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തിയിട്ട് പോലും പിണറായി കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.

അണികളെ മുട്ടനാടുകളാക്കി തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളെ പോലെ നേതാക്കള്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ കണ്ണൂരില്‍ എണ്ണം തിട്ടപ്പെട്ടി ഇനിയും കൊലപാതകങ്ങള്‍ നടക്കും. അതിന് ഉത്തരവാദി ഈ നേതാക്കള്‍ മാത്രമായിരിക്കും. മറുപടി പറയേണ്ടത് കുമ്മനവും പിണറായിയും കോടിയേരിയുമാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Political Murders in Kannur Leaders Should react.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X