ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ആലപ്പുഴ: ബസിലുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയായ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പാട്ടുകുളങ്ങര സ്വദേശി ആർ ആനന്ദിനെ(20)യാണ് ചേർത്തല പോലീസ് പിടികൂടിയത്.

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

ജൂലായ് 5 ബുധനാഴ്ച വൈകീട്ട് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. ബസിൽ പെൺകുട്ടിയെയും കൂട്ടുകാരികളെയും മുന്നോട്ട് പോകാൻ അനുവദിക്കാതെ ആനന്ദ് തൊട്ടുരുമി നിൽക്കാൻ ശ്രമിച്ചു. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ചേർത്തലയിലിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന ആനന്ദ് പെൺകുട്ടിയെ തടഞ്ഞുനിർത്തി മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട്...

ബുധനാഴ്ച വൈകീട്ട്...

ജൂലായ് 5 ബുധനാഴ്ച വൈകീട്ട് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. സ്വകാര്യ ബസിൽ നിന്നിറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമണത്തിനിരയായത്.

ബസിൽ വെച്ച്...

ബസിൽ വെച്ച്...

ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് കോളേജിൽ നിന്ന് വരുന്നതിനിടെ ബസിൽ വെച്ചാണ് ആനന്ദും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായത്.

ബസിൽ 'ബ്ലോക്കിട്ടു'...

ബസിൽ 'ബ്ലോക്കിട്ടു'...

കോളേജിൽ നിന്നും ബസിൽ കയറിയ പെൺകുട്ടിയെയും കൂട്ടുകാരികളെയും സഹപാഠിയായ ആനന്ദ് മുന്നോട്ട് പോകാൻ അനുവദിക്കാതെ തൊട്ടരുമി നിന്നിരുന്നു. പെൺകുട്ടി ഇത് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.

ചേർത്തലയിലെത്തിയപ്പോൾ...

ചേർത്തലയിലെത്തിയപ്പോൾ...

ബസ് ചേർത്തലയിലെത്തിയപ്പോൾ പെൺകുട്ടി ഇറങ്ങി. സഹപാഠിയായ ആനന്ദും പെൺകുട്ടിയെ പിന്തുടർന്നു. തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ആനന്ദ് പെൺകുട്ടിയെ തടഞ്ഞ് നിർത്തിയത്.

മുടിക്ക് കുത്തിപ്പിടിച്ചു, മുഖത്തടിച്ചു...

മുടിക്ക് കുത്തിപ്പിടിച്ചു, മുഖത്തടിച്ചു...

ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തിയ ആനന്ദ്, പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച ശേഷം മുഖത്ത് അടിക്കുകയായിരുന്നു.

നിലവിളി കേട്ട്...

നിലവിളി കേട്ട്...

പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ജംക്ഷനിൽ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്...

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്...

ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ചേർത്തല പോലീസ് അറസ്റ്റ് ചെയ്ത ആനന്ദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ജൂലായ് 6 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

English summary
attack against girl;college student arrested by cherthala police.
Please Wait while comments are loading...