തിരുവള്ളൂര്‍ പഞ്ചായത്ത് മൂസ്ലീം ലീഗ് ഓഫീസിന് നേരെ വീണ്ടും അക്രമം

  • Posted By:
Subscribe to Oneindia Malayalam

വടകര: തിരുവള്ളൂര്‍ പഞ്ചായത്ത് മൂസ്ലീം ലീഗ് ഓഫീസിന് നേരെ വീണ്ടും അക്രമം .തോടന്നൂര്‍ മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ത്ത് വീണ്ടും തീവെപ്പ്. തിരുവള്ളൂര്‍ പഞ്ചായത്ത് മൂസ്ലീം ലീഗ് ഓഫീസിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അക്രമികള്‍ തീവെച്ചത്.

സൗദി അറേബ്യയെ വെട്ടി ഇറാന്‍ നീക്കം; തുര്‍ക്കിയില്‍ പുതിയ സഖ്യം, അമേരിക്കക്കും തിരിച്ചടി

മാസങ്ങള്‍ക്ക് മുമ്പ് സിപിഎം-ലീഗ് സംഘര്‍ഷം ഉണ്ടായപ്പോള്‍ അക്രമത്തിന് ഇരയായതാണ് ഈ ഓഫീസ്. ഓഫീസ് പുതുക്കി പണിയുന്നതിനിടെയാണ് വീണ്ടും ഓഫീസിന് നേരെ ആക്രമം അഴിച്ചു വിട്ടത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് ഓഫീസ് അഗ്നിക്ക് ഇരയാകുന്നത് കണ്ട്.

league

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും തീ കെടുത്തുകയായിരുന്നു. ഇന്ന് വൈകീട്ട് തോടന്നൂരില്‍ ലീന്റെ പ്രതിഷേധ പ്രകടനം നടക്കും. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കമാണെന്ന് ലീഗ് ആരോപിച്ചു.

English summary
attack against thiruvallor panchayat muslim league office
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്