കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നൊഴികെ, ബാക്കി എല്ലാ തെളിവുകളും രേഖകളും ദിലീപിലേക്ക്; എല്ലാം പോലീസ് തന്നെ കൊടുക്കും... ഇനി അറിയാം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറണമെന്ന് കോടതി | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകളുടേയും രേഖകളുടേയും പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. പോലീസ് കണ്ടെടുത്ത ദൃശ്യങ്ങള്‍ അടക്കം കൈമാറണം എന്നതാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

എന്തായാലും തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 2 ന് പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ളവയുടെ പകര്‍പ്പുകളും നല്‍കും.

കേസില്‍ ദിലീപിനെ സംബന്ധിച്ച് ഏറ്റവും അനുകൂല തീരുമാനങ്ങളില്‍ ഒന്നായിരുന്നു കോടതിയുടേത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ ഫെബ്രുവരി അഞ്ചിന് കോടതി വിധി പറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദൃശ്യങ്ങളെ കുറിച്ച്

ദൃശ്യങ്ങളെ കുറിച്ച്

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു. ഇതിന് ശേഷം ദിലീപ് കോടതിയില്‍ നല്‍കിയ ഹര്‍ജി പുതിയ പല വിവാദങ്ങള്‍ക്കും വഴിവച്ചു.

സ്ത്രീ ശബ്ദം

സ്ത്രീ ശബ്ദം

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു സ്ത്രീ ശബ്ദം ഉണ്ട് എന്നാണ് ആക്ഷേപം. ഇത് എഡിറ്റ് ചെയ്ത് മാറ്റാന്‍ ശ്രമം നടന്നു എന്നും ദിലീപ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതോടെയാണ് പ്രോസിക്യൂഷന്‍ മറ്റൊരു സംശയം ഉന്നയിച്ചത്.

ദിലീപിന്റെ കൈയ്യില്‍?

ദിലീപിന്റെ കൈയ്യില്‍?

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടോ എന്ന സംശയം ആയിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. അല്ലാത്ത പക്ഷം, ഇത്രയും സൂക്ഷ്മമായ വിവരങ്ങള്‍ എങ്ങനെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നാണ് ചോദ്യം.

ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്നവയാണ് എന്നും ആക്ഷേപം ഉയര്‍ന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പോലും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

തെളിവുകള്‍ എല്ലാം

തെളിവുകള്‍ എല്ലാം

കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. എന്നാല്‍ അതിന് മുമ്പായി തെളിവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. ഇത് പ്രതിയുടെ അവകാശം ആണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.

പോലീസ് തന്നെ നല്‍കും

പോലീസ് തന്നെ നല്‍കും

ദിലീപിനെതിരെ പോലീസ് ശേഖരിച്ച തെളിവുകള്‍ പോലീസ് തന്നെ ദിലീപിന് കൈമാറേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നാല്‍ തെളിവുകള്‍ കൈമാറിയാല്‍, അവ ദുരുപയോഗം ചെയ്യപ്പേട്ടേക്കാം എന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. പക്ഷേ, കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ല.

ആ ദൃശ്യങ്ങള്‍

ആ ദൃശ്യങ്ങള്‍

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കൈമാറണം എന്ന് കോടതി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അന്വേഷണത്തില്‍ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോള്‍ രേഖകളും എല്ലാം ദിലീപിന് കൈമാറിയേ പറ്റൂ. ഇത് ദിലീപിന് ഏറെ നിര്‍ണായകവും ആണ്.

മാര്‍ട്ടിന്റെ മൊഴിമാറ്റം

മാര്‍ട്ടിന്റെ മൊഴിമാറ്റം

കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ മൊഴിമാറ്റവും അന്വേഷണ സംഘത്തിന് പ്രതിസന്ധിച്ച് സൃഷ്ടിക്കുന്നുണ്ട്. ദിലീപിനെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ കാര്യങ്ങളില്‍ ഒന്നാണിത്. അപ്രതീക്ഷിതം ആയിട്ടായിരുന്നു മാര്‍ട്ടിന്‍ മൊഴിമാറ്റിപ്പറഞ്ഞത്.

നടിയും സുനിയും

നടിയും സുനിയും

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസ് എന്നായിരുന്നു മാര്‍ട്ടിന്‍ ആരോപിച്ചത്. കേസ് വിചാരണയിലേക്ക് എത്തുമ്പോള്‍ ആണ് ഇങ്ങനെ ഒരു മൊഴിമാറ്റം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിന്‍ ആയിരുന്നു.

സ്വാധീനത്തിന് വഴങ്ങിയോ?

സ്വാധീനത്തിന് വഴങ്ങിയോ?

ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങിയിട്ടാണോ മാര്‍ട്ടിന്റെ ഈ മൊഴിമാറ്റം എന്നും സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട ഹര്‍ജി, പക്ഷേ, കോടതി തള്ളുകയും ചെയ്തു.

English summary
Attack against Actress: Police should file Affidavit on all the evidences and Dileep will get copies other than attacking video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X