രാഷ്ട്രീയ വൈരാഗ്യം, നടന്‍ ആസിഫ് അലിയുടെ വീടിനുനേരെ ആക്രമണം
തൊടുപുഴ: മലയാള ചലച്ചിത്ര താരം ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണം. തൊടുപുഴയിലെ ആസിഫിന്റെ വീടിനുനേരെ പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതസംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനുപിന്നില്‍ സിപിഎം ആണോ മുസ്ലീം ലീഗാണോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ആസിഫിനോട് ഇവര്‍ക്കെന്താണ് വൈരാഗ്യം എന്നു തോന്നിപ്പോകാം. എന്നാല്‍, ആസിഫിന്റെ പിതാവ് എംപി ഷൗക്കത്ത് അലിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

ആക്രമണം നടക്കുമ്പോള്‍ താരം വീട്ടിലുണ്ടായിരുന്നില്ല. ആസിഫിന്റെ സഹോദരനും പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആസിഫിന്റെ പിതാവ് ഷൗക്കത്ത് അലി തന്നെയാണ് പറഞ്ഞത്. ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും പിന്നീട് തിരികെയുത്തുകയും ചെയ്ത ഷൗക്കത്തലി ഇപ്പോള്‍ സിപിഎമ്മിന്റെ മുതലക്കോടം ലോക്കല്‍ സെക്രട്ടറിയാണ്.
പാര്‍ട്ടിയിലെ ഗ്രൂപ്പ് കളി മൂലമാണ് ഷൗക്കത്തലിയെ സിപിഎമ്മില്‍ നിന്ന് നേരത്തെ പുറത്താക്കാന്‍ കാരണമായത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപ്പോയ ഷൗക്കത്തലി മുസ്ലീം ലീഗിലേക്ക് ചേരുകയായിരുന്നു. 2014ലാണ് ഷൗക്കത്തലി വീണ്ടും സിപിഎമ്മിലേക്ക് തിരിച്ചെത്തുന്നത്. ലീഗ് നേതാവ് ടിഎം സലിമുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് അദ്ദേഹം മുസ്ലീം ലീഗ് വിട്ടത്.












Click it and Unblock the Notifications