കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപണം: ബിഹാര്‍ സ്വദേശിയായ യുവാവിന് കണ്ണൂരില്‍ മര്‍ദ്ദനം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയായ യുവാവിന് ക്രൂര മര്‍ദ്ദനം. ചോട്ടു എന്ന് വിളിക്കുന്ന ബീഹാര്‍ സ്വദേശിയായ യുവാവിനെയാണ് മാനന്തേരിയില്‍ വച്ച് ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. മാനന്തേരി വൈദ്യര്‍പീടികയ്ക്ക് അടുത്തുവച്ചാണ് സംഭവം.

ഷൂട്ടിങ്ങിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്.. ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും കണക്കിന് കിട്ടി

യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പ്രചരണം നടന്നിരുന്നു. ഒരു കുട്ടിക്ക് നാല് ലക്ഷം രൂപ വരെ വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും ഇയാളുടെ തുണിക്കെട്ടില്‍ നിന്നും ബോധം കെടുത്തുന്ന സ്‌പ്രേകളും പൊടികളും പിടിച്ചെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

bihar

വിവരം അറിഞ്ഞ് കണ്ണവം പോലീസ് സ്ഥലത്തെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് യുവാവിനെ ചോദ്യം ചെയ്ത പൊലീസ് അറിയിച്ചു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ് സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

English summary
attacked youth in kannur for allegating kidanapping of childrens

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്