വിവാദങ്ങളിൽ ചിരിക്കുന്നത് കൊളംബോയും കുളച്ചലും !! വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിക്കുന്നത്?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തകർക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . പദ്ധതി തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവർക്ക് ജുഡീഷ്യൽ അന്വേഷണ സമിതിയിൽ വരെ കയറിക്കൂടാൻ സാധിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറയുന്നു. വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയെ തകർക്കരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചിരിക്കുന്നത് കൊളംബോയും കുളച്ചലും മാത്രമായിരിക്കുമെന്നും ഉമ്മൻചാണ്ടി പറയുന്നു. കരാറുകൾ തമ്മിലുള്ള താരതമ്യ പഠനത്തെ വിഎസ് അച്യുതാനന്ദൻ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻചണ്ടി പറഞ്ഞു.

oomenchandy

തുറമുഖ നിർമ്മാണ പദ്ധതിയിൽ മുൻ സർക്കാർ സംസ്ഥാന താത്പര്യം ബഹിഷ്കരിച്ചെന്ന സിഎജി റിപ്പോർട്ടിലെ പരാമർശത്തെ തുടർന്ന് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനേ കരാര്‍ ഉപകരിക്കുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിക്കെതിരെ പടയൊരുക്കം ശക്തമായിരുന്നു.

അതിനിടെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതി യുഡിഎഫ് സർക്കാർ‌ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തതിന് ശേഷം എടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലപാട് തെറ്റായിരുന്നുവെങ്കിൽ ഈ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകില്ലായിരുന്നുവെന്നും അദ്ദേഹം. 

English summary
attempt to break up vizhinjam port project says oommenchandy.
Please Wait while comments are loading...