Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസുകാരിയോട് അറുപത്തിയഞ്ചുകാരന്റെ കാമാസക്തി; റിട്ട. പ്രൊഫസറാണ്, പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പീഡനങ്ങളിലേറെയും ബന്ധുക്കളും അയല്‍വാസികളുമാണ്. തിരുവനന്തപുരത്ത് നെടുമങ്ങാട് അറുപത്തിയഞ്ച് വയസുകാരന്‍ തന്റെ കാമാസക്തി പുറത്തെടുത്തത് നാല് വയസുള്ള കുഞ്ഞിന് മുന്നില്‍.

നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 65 വയസ്സുള്ള റിട്ട. പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വഞ്ചുവം സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

child-rape

പോലീസ് പറയുന്നത് ഇങ്ങനെയാണ്. സമീപവാസിയായ വീട്ടമ്മ നാലുവയസ്സുകാരിയായ മകളെ മുഹമ്മദ് സാലിയുടെ വീട്ടിലാക്കി മൂത്ത മകളെ സ്‌കൂളിലേക്കയയ്ക്കാന്‍ പോയി. ഈ തക്കത്തിന് മുഹമ്മദ് സാലി പെണ്‍കുഞ്ഞിനെ കാര്‍ പോര്‍ച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

അമ്മ മടങ്ങിയെത്തിയപ്പോള്‍ കുട്ടി കരഞ്ഞ് തളര്‍ന്നിരിക്കുന്നത് കണ്ടു. കുട്ടി തന്നെയാണ് പീഡനവിവരം വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നു നെടുമങ്ങാട് പൊലീസ് മുഹമ്മദ് സാലിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.

Read Also: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ടക്ടര്‍ പിടിയില്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+