കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല: പിന്തുണച്ച് ഉമ്മൻചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരായ വിജിലൻസ് കേസിൽ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി.വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയിൽ നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

50 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പ്രശാന്ത്.പരാതിക്കാരനായ പ്രശാന്ത് ബാബു സുധാകരൻ്റെ ഡ്രൈവറോ, ഡിസിസി ഓഫിസ് സെക്രട്ടറിയോ ആയിരുന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.- ഉമ്മൻചാണ്ടി പറഞ്ഞു.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

oommenchandyandksudhakaran

സുധാകരനെ അപകടപ്പെടുത്താനുള്ള സിപിഎം നീക്കത്തിൻ്റെ ഭാഗമായി പ്രശാന്ത് 2013 പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതാണെന്ന് ആർക്കാണ് അറിയാത്തത്.ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ് - ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

oommenchandyandksudhakaran

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വിജിലൻസ് കേസ്. മരംമുറി കേസിലും സ്വർണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട ഇടതു സർക്കാരും പാർട്ടിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുന്നു. സുധാകരനെ കുടുക്കി കളയാമെന്ന സർക്കാരിൻ്റെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

English summary
In response to the vigilance case against KPCC president K Sudhakaran, Congress working committee member Oommen Chandy said that the government's attempt to silence him in the vigilance case will not be in vain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X