Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രവര്‍ മരിച്ചു

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാര്‍ സ്വദേശി രാജേഷാണ് മരിച്ചത്. ബിജെപി പ്രവര്‍ത്തകനായ രാജേഷിന് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് എലത്തൂരില്‍ വെച്ച് സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് ഇന്നലെ അര്‍ധരാത്രിയോടെ മരണപ്പെടുകയായിരുന്നു. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആദ്യം ബീച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

auto-

രാജേഷിന്‍റെ ഓട്ടോറിക്ഷ എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജേഷും സിഐടിയു പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് കഴിഞ്ഞ ഞാറാഴ്ച്ച മര്‍ദ്ദനത്തത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+