മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ഓട്ടോ ഡ്രൈവറിന്റെ പീഡനശ്രമം.. പ്രതി അറസ്റ്റിൽ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: തിരൂരില്‍ ബാലികയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ തിരൂര്‍ എസ്ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തു. തെന്നല കുരിക്കള്‍ വീട്ടില്‍ ജലീസ് (29) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ വകുപ്പ്(പോക്‌സോ)പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

ഏഴുവയസ്സുകാരെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു: അറസ്റ്റിലായത് ബന്ധു! എല്ലാം പണത്തിന് വേണ്ടി


ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പതിവായി സ്‌കൂളില്‍ ഓട്ടോയില്‍ കൊണ്ടു പോയിരുന്നത് ജലിസാണ്. പീഡനശ്രമ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനു ലഭിച്ച പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചൈല്‍ഡ്‌ലൈനും അന്വേഷണം ആരംഭിച്ചു.

 jalees

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ജലീസ്‌


പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍, മദ്രസാവിദ്യാര്‍ഥികള്‍ പീഡനത്തിനിരയാകുന്ന പലകേസുകളും ഇടനിലക്കാരും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഒതുക്കിത്തീര്‍ക്കുന്നതായും ആരോപണമുണ്ട്.

English summary
auto driver try to molest school student,police arrest the accused

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്