Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണം; ഗവണര്‍ക്ക് നിവേദനം

തിരുവനന്തപുരം: എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി യു ജി സിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കി. കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും, വിദ്യാര്‍ത്ഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴിലാണ് കോളേജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കോളേജില്‍ ഈ അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍.

maharajas

ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ഥി സംഘടനാ നേതാവിന് പരോള്‍ ലഭിക്കാന്‍ കോടതിയില്‍ ഹാള്‍ ടിക്കറ്റ് ഹാജരാക്കേണ്ടി യിരുന്നത് കൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നതാ യും, ഗസ്റ്റ് അധ്യാപികയുടെ സര്‍ട്ടിഫിക്കറ്റിനുപയോഗിച്ച ലെറ്റര്‍പാഡും, സീലും ഒപ്പും കോളേജിന്റെതായിരുന്നുവെന്നും അറിയുന്നു.

പട്ടികജാതി സംവരണം അട്ടിമറിച്ച് വനിത നേതാവിന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നല്‍കിയ മുന്‍ വിസി, യു ജി സി ചട്ടത്തില്‍ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും യൂണിവേഴ്‌സിറ്റി ചട്ടത്തില്‍ പട്ടിക ജാതി ഒഴിവുകള്‍ പ്രത്യേക വിജ്ഞാപനം ചെയ്ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി അവകാശപെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ചു് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.
ഓട്ടോമസ് പദവി നല്‍കേണ്ട നിലയിലേക്ക് നമ്മുടെ പൊതു സമൂഹം ഉയര്‍ന്നിട്ടില്ല എന്നതുകൊണ്ട് ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ വ്യാപകമാകാന്‍ സാധ്യത കൂടുതലാണ്. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പഴക്കം ഈ കോളേജിന്റെ ആട്ടൊണമസ് പദവി പിന്‍വലിച്ച് പരീക്ഷ നടത്തിപ്പുള്‍പ്പെടെയുള്ള ചുമതല എം.ജി സര്‍വകലാശാല യുടെ നിയന്ത്രണത്തിലാ ക്കണമെന്ന ആവശ്യമാണ് സമിതി ഉന്നയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+