എവി ഗോപിനാഥ് സിപിഎമ്മിലേക്കോ: പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
പാലക്കാട്: കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡി സി സി അധ്യക്ഷന്‍ എവി ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സി പി എം ജില്ലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പാലക്കാട് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. പാലക്കാട് കെ എസ് ഇ ബി ഐ ബിയില്‍ നടന്ന ചർച്ച അരമണിക്കൂറോളം നീണ്ടു. ഇതോടെ എവി ഗോപിനാഥ് സി പി എമ്മിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ മുഖ്യമന്ത്രിയുമായ ചർച്ചകളില്‍ രാഷ്ട്രീയ വിഷയമായില്ലെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം.
ഒരു നാള് അവനെ കിട്ടും: 2015 ലെ വ്യാജ വാർത്ത ഇപ്പോഴും വേട്ടയാടുന്നു; അല്‍ഫോണ്‍സ് പുത്രന്
പഞ്ചായത്തിലെ ഔദ്യോഗിക പരിപാടിക്ക് ക്ഷണിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയ മാനം കാണേണ്ടെന്നും എവി ഗോപിനാഥ് വ്യക്തമാക്കി. എന്നാല്‍ എവി ഗോപിനാഥുമായുള്ള ചർച്ചയ്ക്ക് പിണറായി തയ്യാറായത് തന്നെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡി സി സി അധ്യക്ഷ പട്ടികയിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവ് കൂടിയായ ഗോപിനാഥ് പാർട്ടി വിട്ടത്. ആലത്തൂരില്‍ നിന്നുള്ള മുന്‍ എം എല്‍ എ കൂടിയാണ്.
കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തില്‍ ഗോപിനാഥ് പിണറായിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പിണറായിയുടെ അടുക്കളക്കാരനാകേണ്ടിവന്നാൽ അഭിമാനമാണെന്നായിരുന്നു എവി ഗോപിനാഥ് പറഞ്ഞത്. അതേസമയം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായതിനാല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
കേശുവേട്ടനേയും കുടുംബത്തേയും കാണാന്‍ കാവ്യാ മാധവനുമെത്തി: ചിരിപൂരം