മുസ്ലിംലീഗിന് ജാഗ്രത പോര!! വിമർശനവുമായി മദനി!! കേരളത്തിലെ ഐസിസ് സാന്നിധ്യം നിറം പിടിപ്പിച്ച കഥ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. സാമുദായിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ലീഗിന് ജാഗ്രത കുറവ് ഉണ്ടായെന്നാണ് മദിനിയുടെ വിമർശനം. മനോരമ ന്യൂസിലാണ് മദനിയുടെ പ്രതികരണം.

സമുദായ ക്ഷേമത്തിനായി ഇരുവിഭാഗം സുന്നികള്‍ യോജിക്കണമെന്ന് മദനി ആവശ്യപ്പെട്ടു. ഇത്തരം വിഭാഗീയതകൾ ആശയപരമല്ലെന്നും മദനി പറയുന്നു. സമുദായ പാർട്ടികളുടെ ഒറ്റയാൻ നിലപാടുകൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. പിഡിപി പിരിച്ചുവിടില്ലെന്നും മദനി.

madani

കേരളത്തിലെ ഐസിസ് സാന്നിധ്യത്തെ മദനി തള്ളി. കേരളത്തിലെ ഐസിസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകളാണെന്നാണ് മദനി പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ട് തലത്തിൽ കാണണമെന്ന് അദ്ദേഹം പറയുന്നു. ഐസിസ് ഇസ്ലാമിക് സൃഷ്ടിയല്ലെന്നും ഒരു തരത്തിലും ഇസ്ലാം അംഗീകരിക്കുന്ന കാര്യങ്ങളല്ല ഐസിസ് ചെയ്യുന്നതെന്നും മദനി പറയുന്നു.

പ്രതിസന്ധികളിൽ ഒപ്പം നിന്നത് കോൺഗ്രസ് ആയിരുന്നുവെന്നും അന്നത്തെ സാഹചര്യം കണക്കിലെടുത്താണ് ഇടത് സഖ്യം ഉണ്ടാക്കിയതെന്നും മദനി. ജയിൽ ജീവിതം തന്റെ കാഴ്ചപ്പാടുകൾ മാറ്റിയെന്നും മദനി. തിരുത്താൻ കാരണം വിആർ കൃഷ്ണയ്യർ ആണെന്നും മദനി പറയുന്നു.

English summary
avbdul nassar madani against muslim league
Please Wait while comments are loading...