കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷർട്ട് കീറിപ്പറിച്ചു, മുണ്ട് വലിച്ചുപറിച്ചു... സന്നിധാനത്ത് അയ്യപ്പഭക്തനോട് ' അയ്യപ്പ ഭക്തർ' ചെയ്തത്

Google Oneindia Malayalam News

സന്നിധാനം: ശബരിമലയില്‍ ആചാര ലംഘനം അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കാനും ഇവര്‍ തയ്യാറല്ല. സംസ്ഥാന സര്‍ക്കാര്‍ ആചാര ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചാണ് ഇവരുടെ സമരം.

ആചാരലംഘകരുടെ മൂന്ന് തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ; ശാപവാക്കുകളുമായി കെപി ശശികലആചാരലംഘകരുടെ മൂന്ന് തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ; ശാപവാക്കുകളുമായി കെപി ശശികല

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്നതായിരുന്നു പഴയ നിയമം. എന്നാല്‍ സുപ്രീം കോടതി വിധിയോട് ആ നിയമം ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ പോലും സംശയത്തോടെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന രീതിയിലേക്ക് സന്നിധാനത്തെ പ്രതിഷേധങ്ങള്‍ മാറിയിരിക്കുകയാണ്.

അയോധ്യയാണ് ശബരിമല, പിള്ള അധ്വാനിയും: പിണറായി ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുകയാണെന്നും ജയശങ്കര്‍അയോധ്യയാണ് ശബരിമല, പിള്ള അധ്വാനിയും: പിണറായി ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുകയാണെന്നും ജയശങ്കര്‍

ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോള്‍ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ അമ്പത് വയസ്സുകഴിഞ്ഞ സ്ത്രീയെ പോലെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സാഹചര്യം സന്നിധാനത്തുണ്ടായി. അവര്‍ക്കൊപ്പം എത്തിയ യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം ആയിരുന്നു.

ചോറുകൊടുക്കാന്‍

ചോറുകൊടുക്കാന്‍

കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് തൃശൂര്‍ ലാലൂരില്‍ നിന്നുള്ള കുടുംബം ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായ സ്ത്രീയ്ക്കും യുവാവിനും ആണ് അയ്യപ്പ ഭക്തര്‍ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഷേധക്കാരില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചു

തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചു

അമ്പത് വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ആദ്യം തന്നെ സ്ത്രീ (ലളിത-52) പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. അപ്പോഴോക്കും അക്രമിസംഘം ഓടിയെത്തുകയായിരുന്നു. ഇവര്‍ക്ക് മുന്നിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു.

യുവാവിന് ക്രൂരമര്‍ദ്ദനം

യുവാവിന് ക്രൂരമര്‍ദ്ദനം

എന്നാല്‍ അപ്പോഴേക്കും ഇവര്‍ക്കൊപ്പം ഉണ്ടായ മൃദുല്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ഷര്‍ട്ട് വലിച്ചുകീറുകയും മുണ്ട് വലിച്ചൂരുകയും ചെയ്തിരുന്നു. സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു മൃദുലിനെ. കുഞ്ഞിന് ചോറ് കൊടുക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ടും അക്രമിസംഘം കേട്ടില്ലെന്നും മൃദുല്‍ പറയുന്നുണ്ട്.

എല്ലാം ഭക്തിയുടെ പേരില്‍

എല്ലാം ഭക്തിയുടെ പേരില്‍

അയ്യപ്പ ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തന്നെയാണ് ഇവരെ ആക്രമിച്ചത്. സമാധാനപരമായിരിക്കും പ്രതിഷേധം എന്ന് ബിജെപി/ആര്‍എസ്എസ് നേതാക്കള്‍ പലവുരു ആവര്‍ത്തിച്ചിരുന്നു. ഈ നേതാക്കളെല്ലാം ശബരിമലയില്‍ ഉള്ളപ്പോള്‍ തന്നെയാണ് യുവാവിന് ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.

കേസ് എടുത്തു

കേസ് എടുത്തു

ശബരിമലയില്‍ എത്തിയ സ്ത്രീയേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. ഇരുനൂറോളം പേര്‍ക്കെതിരെ ആണ് കേസ്.

വീഡിയോ കാണാം


ശബരിമലയില്‍ ആക്രമണത്തിന് ഇരയായ യുവാവിന്റെ പ്രതികരണം കാണാം.

English summary
Ayyappa Devotee attacked by protesters in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X