Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ബി നിലവറയില്‍? തുറക്കണമെന്ന് സുപ്രീംകോടതി, ദുരൂഹത അവസാനിക്കണം

പത്മനാഭ സ്വാമിയുടെ പേരിലുള്ള എട്ട് വജ്രങ്ങള്‍ കാണാതായ വിഷയം നിലവിലെ ഭരണസമിതി ഗൗരവത്തിലെടുത്തില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.

ദില്ലി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സുതാര്യമായ കണക്കെടുപ്പിന് നിലവറ തുറക്കണം. നിലവറ തുറക്കുന്നത് ആരുടെയും വികാരം വ്രണപ്പെടുന്ന നടപടിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ബി നിലവറ തുറന്നില്ലെങ്കില്‍ എക്കാലത്തും ദുരൂഹത നിലനില്‍ക്കും. അതുണ്ടാകാന്‍ പാടില്ല. അമിക്കക് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഈ വിഷയത്തില്‍ രാജ കുടുംബവുമായി ചര്‍ച്ച നടത്തണം. അതിന് ശേഷം പ്രതികരണം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Padmanabhatemple

അതേസമയം, ബി നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് തിരുവതാംകൂര്‍ രാജകുടുംബം കോടതിയില്‍ അറിയിച്ചു. എന്നാല്‍ വികാരം വ്രണപ്പെടുന്ന വിഷയമല്ല ഇതെന്നാണ് കോടതി നിരീക്ഷിച്ചത്.

ക്ഷേത്ര ഭരണത്തിന്റെ മേല്‍നോട്ടം സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറണമെന്ന് അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. പത്മനാഭ സ്വാമിയുടെ പേരിലുള്ള എട്ട് വജ്രങ്ങള്‍ കാണാതായ വിഷയം നിലവിലെ ഭരണസമിതി ഗൗരവത്തിലെടുത്തില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.

80 വര്‍ഷം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായത്. ക്ഷേത്രത്തിലെ വസ്തുവകകളുടെ മൂല്യം കണക്കാക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കണമെന്നും ധനകാര്യം കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ ചുമതലപ്പെടുത്തണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+