Get Updates
Get notified of breaking news, exclusive insights, and must-see stories!

'വസൂ... ദേ തോറ്റ് തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോന്‍...' ബി ഉണ്ണികൃഷ്ണനിതെന്തു പറ്റി?

ബി ഉണ്ണികൃഷ്ണന്‍ വീണ്ടും ഫെഫ്ക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ പദവി അദ്ദേഹം രാജിവെച്ചൊഴിഞ്ഞിരുന്നു.

കൊച്ചി: എല്ലാം ശരിയാകുമെന്നു കരുതിയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജി വച്ചത്. എന്നാല്‍ വിചാരിച്ചപോലെ ഒന്നും അങ്ങോട്ട് ശരിയാകാതെ വന്നപ്പോള്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്നും ബി ഉണ്ണികൃഷ്ണനേപ്പോലൊരു ചലച്ചിത്ര പ്രവര്‍ത്തകനും സര്‍വോപരി കമ്മ്യൂണിസ്റ്റുകാരനുമായ വ്യക്തി എന്തെങ്കിലും ആഗ്രഹിച്ചു പോയെങ്കില്‍ അതിനെ തെറ്റു പറയാന്‍ പറ്റുവോ..? ഒരിക്കലും പറ്റില്ല കാരണം മറ്റുള്ളവരേപ്പോലെ അല്ല പാര്‍ട്ടിക്കായി തന്നാലാകുന്ന സഹായങ്ങള്‍ അദ്ദേഹം ചെയ്തു കൊടുത്തിരുന്നു.

അതിനു പകരമായി എന്നു പറയാന്‍ പറ്റില്ല, എങ്കിലും ചിലതൊക്കെ ഉണ്ണികൃഷ്ണനും ആഗ്രഹിച്ചിരുന്നു. തന്നേപ്പോലൊരു കലാകാരനെ ഇരുത്താന്‍ കഴിയുന്ന നിരവധി അധികാര കസേരകള്‍ സര്‍ക്കാരിന്റ കൈവശം ഉണ്ടെന്ന് അദ്ദേഹത്തിന് നല്ല ബോധ്യം ഉണ്ടായിരുന്നു. ബുദ്ധിമാനായ തിരക്കഥാകൃത്തിനേപ്പോലെ അതിനായി ഓരോ ചുവടും മുന്നോട്ടു നീക്കി. കൃത്യാമായിരുന്നു ഓരോ ചുവടു വയ്പ്പും. പക്ഷെ നിര്‍ഭാഗ്യം ആ സിനിമ ക്ലിഫ് ഹൗസില്‍ വേണ്ട വിധം ഓടിയില്ല. പ്രതീക്ഷ കൈവിടാതെ വീണ്ടും കാത്തിരുന്നു. പക്ഷെ, അത് അനന്തമായി നീളുന്നതു കണ്ടിട്ടാണെന്നു തോന്നുന്നു മടങ്ങിയെത്താന്‍ തീരുമാനിച്ചു, താന്‍ രാജിവച്ചൊഴിഞ്ഞ ആ പഴയ കസേരയിലേക്ക്.

വീണ്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി

എല്‍ഡിഎഫ് മന്ത്രി സഭ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും രാജി വച്ചത്. തനിക്കു പകരക്കാരനായി സംവിധായകന്‍ കമലിനെ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി കമലിനെ തെരഞ്ഞെടുത്തതോടെ ഫെഫ്കയിലെ ജനറല്‍ സെക്രട്ടറി കസേര ഒഴിഞ്ഞു. ഇതോടെയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നതും ബി ഉണ്ണികൃഷ്ണന്‍ വീണ്ടും പഴയ പദവിയില്‍ എത്തിയതും. നിലവില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഐഫെക്കിന്റെ ജനറല്‍ സെക്രട്ടറിയുമാണ് ബി ഉണ്ണികൃഷ്ണന്‍.

ശരിക്കും എന്തിനായിരുന്നു രാജി?

രാജിക്കായി പല കാരണങ്ങളായിരുന്നു അന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്. കാരണം എന്തുതന്നെ ആയാലും അവയെല്ലാം ഇന്നും നിലനില്‍ക്കുന്നു എന്നത് കേവലം യാദൃശ്ചീകതയല്ല. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതിനു പിന്നാലെ തിടുക്കപ്പെട്ട് സെക്രട്ടറി സ്ഥാനം രാജി വച്ചതും കമലിനെ സെക്രട്ടറിയാക്കിയതും സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല എന്നു പറഞ്ഞാല്‍ എന്തിനു വീണ്ടും സെക്രട്ടറിയായി എന്ന ചോദ്യം അവശേഷിക്കും.

പിണറായി വിജയനുമായുള്ള അടുപ്പം

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ബി ഉണ്ണികൃഷ്ണന്‍. എന്നാല്‍ ആ വ്യക്തി ബന്ധത്തെ ഉപയോഗപ്പെടുത്തിയുള്ള സ്ഥാന ലബ്ദിക്കായല്ല അദ്ദേഹം ശ്രമിച്ചത്. പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് സമയത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു അത്.

തെരഞ്ഞടുപ്പു പ്രചരണത്തിലെ സാന്നിദ്ധ്യം

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അദ്ദേഹം എംഡിയായിരിക്കുന്ന ഏരിയസ് വിസ്മയാ മാക്‌സ് എന്ന ഡബിംഗ് മിക്‌സിംഗ് സ്റ്റുഡിയോയുടെ സേവനം പ്രചരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ സിനിമാ ബന്ധങ്ങളേയും ഇതിനായി അദ്ദേഹം കൂട്ടി യോചിപ്പിച്ചു. രണ്‍ജി പണിക്കരുടെ ശബ്ദത്തില്‍ പ്രചരിച്ച എല്‍ഡിഎഫ് പ്രചരണ സന്ദേശശത്തിനു പിന്നിലും ബി ഉണ്ണികൃഷ്ണനും സ്റ്റുഡിയോയും ആയിരുന്നു.

പരസ്യവും ബി ഉണ്ണികൃഷ്ണനും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറെ പ്രചാരം നല്‍കിയത് പരസ്യമായിരുന്നു. പ്രത്യേകിച്ചും എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകം. മൈത്രി എന്ന പരസ്യ സ്ഥാപനമായിരുന്നു ഇടതുപക്ഷത്തിന്റെ പരസ്യങ്ങള്‍ക്കു പിന്നില്‍. ഈ സ്ഥാപനത്തിന്റെ കൊച്ചി ഓഫീസ് ഏരീസി വിസ്മയയുടെ കൊച്ചി ഓഫീസിന് തൊട്ടു സമീപമായിരുന്നു. ഇവരുടെ ചില പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു.

കൊതിച്ച പദവികള്‍

അധികാരത്തോടുള്ള ആര്‍ത്തി ആയിരുന്നില്ല ഉണ്ണികൃഷ്ണനെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ സാന്നിദ്ധ്യമാക്കിയത്. എങ്കിലും ചിലതെങ്കിലും ലഭിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതില്‍ പ്രധാനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ആയിരുന്നു. എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിച്ചത് കമലിനായിരുന്നു. ഉടന്‍ തനിക്ക് ഇങ്ങനെ ഒരു ആഗ്രഹമേ ഇല്ലായിരുന്നു എന്ന് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് ഭരണം ഏഴ് മാസം പിന്നിടുമ്പോഴും കാര്യമായ ഒരു ഗുണവും അദ്ദേഹത്തിന് ലഭിച്ചില്ല.

സിനിമാ സമരം തീര്‍ക്കാന്‍ ശ്രമം

ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടുമെത്തിയ ബി ഉണ്ണികൃഷ്മനു മുന്നിലുള്ള പ്രധാന കടമ്പ എക്‌സിബിറ്റേഴ്് ഫെഡറേഷനും നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തകര്‍ക്കം അവസസാനിപ്പിക്കുക എന്നതാണ്. ഫെഫ്ക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മലയിലുമായി ചേര്‍ന്ന് അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+