ഡിസംബര്‍ 6 ബാബറി മസ്ജിദ് ദിനം; കാസര്‍ഗോഡ്-മംഗലാപുരം ദേശീയ പാതയില്‍ വാഹനങ്ങള്‍ക്ക് നെരെ കല്ലേറ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: ഡിസംബര്‍ 6 ബാബറി മസ്ജിദ് ദിനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കാസര്‍ഗോഡ്-മംഗലാപുരം ദേശീയ പാതയില്‍ തലപ്പാടിക്ക് സമീപമാണ് കല്ലേറുണ്ടായത്. 

തലപ്പാടിയില്‍ നിന്നും ഹൊസങ്കടി വഴി ആനക്കലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ബസ്സിലെ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഉപ്പള-ബയാര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു.

karnatakartc

ബുധനാഴ്ച രാവിലെയാണ് സംഭവം. മംഗലാപുരത്തേക്ക് പോവുകായായിരുന്ന ലോറിക്ക് നേരെ ഉപ്പളയ ഹിദായത്ത് നഗറില്‍ വെച്ച് ഒരു സംഘം കല്ലേറ് നടത്തി. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്.

ഉപ്പള കെയ്കംബയില്‍ വെച്ച് കര്‍ണ്ണാടക ആര്‍ടിസിയുടെ ബസ്സിന് നേരെയും കല്ലേറുണ്ടായി. ഉപ്പള, കുമ്പള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബാബറി മസ്ജിദ് ദിനത്തില്‍ എല്ലാം വര്‍ഷവും കാസര്‍ഗോഡ്-മംഗലാപുരം റൂട്ടില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കാറുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
on the occasion of the anniversary of babri masjid day december 6, stones were pelted at vehicles on kasaragod-mangalore national highway. the issue was on wednesday morning near talapady

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്