ബദിയടുക്ക ലേലം വിളി വിവാദം; ’ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: പഞ്ചായത്ത് ഓഫീസിലെ ആംബുലന്‍സില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവറെ ഭരണ സമിതി യോഗം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോളിയടുക്കയിലെ അബ്ദുല്ലയെയാണ് ഭരണ സമിതിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാന പ്രകാരം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവർ.. തുറന്നടിച്ച് നടി

ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നടന്ന ആക്രി സാധനങ്ങള്‍ ഡ്രൈവറും ഒരു ബന്ധുവും ലേലം വിളിക്കുകയുണ്ടായി. എന്നാല്‍ ലേലത്തിന്റെ മറവില്‍ വിലപിടിപ്പുള്ള മറ്റു സാധനങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ പ്രവൃത്തി സമയമല്ലാത്ത നേരത്ത് ഡ്രൈവര്‍ കടത്തി കൊണ്ടു പോയതായി ലേലം വിളിയില്‍ ഏര്‍പ്പെട്ടവരും നാട്ടുകാരില്‍ ചിലരും പഞ്ചായത്ത് സെക്രട്ടറിക്കും ഡി.ഡി.പി.ക്കും പരാതി നല്‍കിയിരുന്നു.

kasarcode

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഭരണ സമിതി യോഗമാണ് ഡ്രൈവറെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേ സമയം പരാതിയില്‍ ഉന്നയിച്ച പ്രകാരം വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടു പോയതായി സ്റ്റോക്ക് പരിശോധനയില്‍ നിന്നും കണ്ടെത്താനായിട്ടില്ലെന്നും ചില സാധനങ്ങള്‍ ഓഫീസിന് പുറത്ത് ഇറക്കി വെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പല ഔദ്യോഗിക കാര്യങ്ങളിലും ഡ്രൈവര്‍ നിരന്തരമായി ഇടപ്പെടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും പഞ്ചായത്ത് സെക്രട്ടറി എം. സാരംഗധരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Badhiyadukka auction controversy; Driver was fired

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്