Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം; സംഘത്തില്‍ ദമ്പതികളും, പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

തിരുവനന്തപുരം: ബഹ്‌റെന്‍ കേന്ദ്രമാക്കി മലയാളി പെണ്‍കുട്ടികളെ നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന സംഘത്തില്‍ ഇടനിലക്കാരായി ദമ്പതികളും. ഇവര്‍ക്കായുള്ളു പോലീസിന്റ അന്വേഷണം ഊര്‍ജിതമാക്കി.

ബഹ്‌റെയിനിലെ മുഖ്യകണ്ണിയായ ആലുവ സ്വദേശി മുജീപ്പിനൊപ്പമാണ് ദമ്പതികളായ അബ്ദുള്‍നാസറും ഷാജിദയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ പെണ്‍കുട്ടികളെ കടത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ഇടനിലക്കാരായി ദമ്പതികളും

ഇടനിലക്കാരായി ദമ്പതികളും

ബഹ്‌റെയിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയായ ആലുവ സ്വദേശി മുജീപ്പിനൊപ്പമാണ് ദമ്പതികളായ അബ്ദുള്‍ നാസറും ഷാജിദയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്.

അന്വേഷണം

അന്വേഷണം

കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം. കെണിയിലായ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്നത് ബഹ്‌റെയിനിലെ അതില്യയിലാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയതായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

രഹസ്യ മൊഴി

രഹസ്യ മൊഴി

മനുഷ്യക്കടത്ത് ശൃംഖലയുടെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ് മുജീവിനൊപ്പം ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ദമ്പതികളെ കുറിച്ച് രഹസ്യമൊഴി നല്‍കിയത്.

ദമ്പതികള്‍

ദമ്പതികള്‍

കെണിയില്‍പ്പെട്ട് രക്ഷപ്പെട്ട് യുവതി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ബാലുശ്ശേരി സ്വദേശിയായ നസീറെന്ന അബ്ദുള്‍ നാസറിനെയും ചന്ദനത്തോപ്പ സ്വദേശി സുമിയെന്നറിയപ്പെടുന്ന ഷാജിദയേയും സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

വിദേശത്തേക്ക് കടത്തിയത്

വിദേശത്തേക്ക് കടത്തിയത്

മുജീബിനൊപ്പം ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഈ ദമ്പതികളാണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബെഹ്‌റെയിനിലെ റാഫയില്‍ ഇവര്‍ നടത്തുന്ന റസ്റ്റോറന്റില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വിദേശത്തേക്ക് കടത്തിയിരുന്നത്.

ഇടപാടുകള്‍ നടന്നത്

ഇടപാടുകള്‍ നടന്നത്

യു എ ഇ എംബസിയിലെ ഉന്നതനായ മലയാളി ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

കേന്ദ്ര ഏജന്‍സിയുടെ സഹായം

കേന്ദ്ര ഏജന്‍സിയുടെ സഹായം

പെണ്‍വാണിഭ സംഘത്തിലെ മുഖ്യക്കണ്ണികളെല്ലാം വിദേശത്തായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ്. ഇതിന്റെ സഹായത്തോടെ ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+