കള്ളന്‍ കൂട്ടത്തില്‍ തന്നെ: പേരുണ്ടെന്ന് കരുതുന്ന ആളുകള്‍ റിപ്പോർട്ട് ചൂണ്ടിയെന്നും ബൈജു കൊട്ടാരക്കര
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ 24 ന്യൂസില്‍ നടന്ന ചർച്ചയ്ക്കിടെ തർക്കത്തിലേർപ്പെട്ട് സിനിമ പ്രവർത്തകരായ സജി നന്ത്യാട്ടും ബൈജു കൊട്ടാരക്കരയും. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ആരോപണ വിധേയരുടെ പേര് പറയാത്ത് അവതാരാകന്‍ ഹഷ്മി ചോദ്യം ചെയ്യുകയായിരുന്നു. ആ പേരുകളെല്ലാം തന്നെ പുറത്തേക്ക് വരേണ്ടതല്ലേയെന്നും അദ്ദേഹം നിർമ്മാതാവായ സജി നന്ത്യാട്ടിനോട് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് മലയാള സിനിമയുടെ മുഖത്തേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നുവെന്നാണ് സജി നന്ത്യാട്ട് മറുപടിയായി പറയുന്നത്. റിപ്പോർട്ടിലെ പരാമർശങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വേദനയോടെയാണ് ഈ സിനിമാ ലോകത്തെ കാണുന്നത്. പക്ഷെ സിനിമ മേഖലയില്‍ മാത്രമല്ല, സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവർത്തിക്കുന്ന പെണ്‍കുട്ടികളായാലും അവർ സുരക്ഷിതരായിരിക്കണം എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

മലയാള സിനിമയിലെ എല്ലാവരും ഇത്തരക്കാരാണെന്ന് പറഞ്ഞ സാമാന്യവത്കരിക്കുന്നതിനോട് എനിക്ക് വിയോജിപ്പിട്ടുണ്ട്. എല്ലാ മേഖലയിലും പുഴുക്കുത്തകളുണ്ട്. നമ്മുടെ സമൂഹത്തില്‍ എത്ര പൊലീസ് സ്റ്റേഷനുകളും കോടതികളുമുണ്ട്. എന്നിട്ടും ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലേ.
സിനിമയില്‍ ഒരു പവർ ഗ്രൂപ്പുണ്ടെന്ന് പറയുന്നു. ഏതാണ് ഈ പവർ ഗ്രൂപ്പ്. ആ പ്രധാനപ്പെട്ട നടന്മാരുടെ പേര് പറയണം. നമ്മള്‍ എന്തിനാണ് മറച്ചുവെക്കുന്നത്. ആരുടേയും പേര് പറയാതെ, എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിർത്താന്‍ പാടില്ല. ആരുടേയും പേര് പറയാത്ത സാഹചര്യത്തില്‍ സിനിമയിലെ എല്ലാവരും സംശയത്തിന്റെ നിഴലിലാണെന്നും സജി നന്ത്യാട്ട് അവകാശപ്പെടുന്നു.
ആരോപണം ആർക്കും എതിരേയും ഉന്നയിക്കാം. എന്നാല്‍ പേര് പറയുന്നതിനോടൊപ്പം ആ ആരോപണം തെളിയിക്കാന്‍ സഹായകരമായ തെളിവ് പുറത്ത് വിടണം. അത് അല്ലാതെ ആരോപണങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അതില്‍ കുറച്ചൊക്കെ ശരിയാണ്. അല്ലെന്ന് ഞാന്‍ പറയില്ല. പിന്നെ റിപ്പോർട്ടിലെ കാര്യങ്ങള്‍ എങ്ങനെ നേരത്തെ പുറത്ത് വന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
ഇതിനിടയിലാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത്. 'ഈ റിപ്പോർട്ട് എവിടെയാണ് ഉണ്ടായിരുന്നത്. സംസ്കാരിക വകുപ്പിന്റെ ഓഫീസിലാണ് റിപ്പോർട്ടുണ്ടായിരുന്നത്. അവിടുന്നാണ് റിപ്പോർട്ട് ചോർന്നത്. അതുകൊണ്ടാണ് 15 പേർ അടങ്ങുന്ന മാഫിയ സംഘമാണ് ഇവിടെ ഉള്ളതെന്ന് ഞാന്‍ പറഞ്ഞത്. ഈ പേരുണ്ടെന്ന് കരുതുന്ന ആളുകള്‍ ഈ റിപ്പോർട്ട് ചൂണ്ടി. അപ്പോള്‍ സജി നന്ത്യാട്ടെ ഈ കൂട്ടത്തില്‍ ഉള്ളവന്‍ തന്നെയാണ് കള്ളന്‍' ബൈജു കൊട്ടാരക്കര പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഒരു കാര്യം പറയാം. ഒരു വലിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍, വെളിപ്രദേശമാണ്. നൂറ് കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകള്‍ അവിടെ വന്ന് നില്‍ക്കുന്നു. അതില്‍ ഒരു പെണ്‍കുട്ടിക്ക് ബാത്ത്റൂമില്‍ പോകണം. പെണ്‍കുട്ടി ഒരു നടന്റെ മുന്നില്‍ കൂടി പോയപ്പോള്‍ പ്രധാനപ്പെട്ട ആ നടന്‍ പറഞ്ഞത് 'അവിടെങ്ങാനും പോട്ടെ , പണ്ട് ഞങ്ങള്‍ ഇത് കണ്ടതാണ്. ഇനിയും ഞങ്ങള്‍ ഇത് കാണണോ? നാട്ടുകാർ കണ്ടോട്ടെ' എന്നാണ്. അതിന്റെ അർത്ഥമെന്താണ്. ഇത്തരം വൃത്തികെട്ട ജന്മങ്ങളെയാണോ പൂവിട്ട് പൂജിക്കേണ്ടതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
സ്ത്രീകളുടെ വാതിലില്‍ മുട്ടുന്നവന്റെ കരണക്കുറിക്ക് അടിക്കണം എന്നതാണ് തന്റെ നിലപാടെന്ന് സജി നന്ത്യാട്ടും പറഞ്ഞു. ഇതില്‍ സർക്കാരാണ് നടപടിയെടുക്കേണ്ടത്. അല്ലാതെ എല്ലാവരേയും പുകമറയ്ക്ക് പിന്നില്‍ നിർത്തുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications