• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോറോട് ഗേറ്റിനെയും ബാലേട്ടനും പറയാനുണ്ട് പോയകാലത്തിന്റെ പ്രതാപത്തിന്റെ കഥ

  • By Sreejith Kk

വടകര: ഏകദേശം 5കിലോമിറ്റര്‍ അകലയാണ് ചോറോട് എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത് .ചോറോട് ഗെറ്റ് .സ്വാതന്ത്യത്തിനുശേഷം അഥവാ എഴുപത് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപെട്ടതാണ് ചോറോട് ഗെറ്റ് .അകര്‍ഷണമായ ഒരു ചരിത്ര കഥകു‌ടി ചോറോട് ഗേറ്റിന് പറയാനുണ്ട് പല ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദേശിയപാതയായിരുന്നു ചോറോട് ഗെറ്റ് ആയതിനാല്‍ വിപുലമായ കച്ചവടം ആയിരുന്നു ഇവിടം നടന്നത്.അന്ന് മുതല്‍ക്കേ മിന്‍കച്ചവടവും നടന്നിരുന്നു.ലാഭകരമായ കച്ചവടമയതിനാല്‍ ഒരു മിനിറ്റ് ഒരു മന്നിക്കുറിന് തുല്ല്യമായിരുന്നു.ഹോട്ടലുകള്‍,പലചരക്ക് സാധനങ്ങള്‍

ഷുഹൈബ് വധം:അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ചെന്നിത്തല,ഡെപ്യൂട്ടേഷനിലെ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു

വാടകസാധന പീടിക എന്നിങ്ങനെ കൊച്ചു ടണ്‍ കൂടിയായിരുന്നു അന്ന് ചോറോട് ഗേറ്റ് .എല്ലാ സ്ഥലങ്ങളെയും അപേക്ഷിച് എന്നതിലുപരി വലിയ തോതിലുള്ള കച്ചവടമായിരുന്നു ഇവിടെ .റെയില്‍വേ ഗേറ്റ് അടച്ചാല്‍ കച്ചവടത്തിന്‍റെ തോത് പതില്‍ മടങ്ങ്‌ വര്‍ദ്ധിക്കും ആ സമയം കടകളിലെ തിരക്ക് ഉത്സവ പറമ്പിലെ ആളുകളുടെ തിരക്കിന് തുല്ല്യ മാണ്.

സ്ത്രികളും ,കുട്ടികളും ,യാത്രക്കാരും ,വൃദ്ധരും ,തൊഴില്‍ കഴിഞ്ഞുവരുന്ന പുരുഷന്മാരുമായിരുന്നു കച്ചവടത്തിന്‍റെ ഉറവിടങ്ങള്‍ .അന്നത്തെ പ്രശസ്തമായ വൈദ്യശാലയായിരുന്നു ചാത്തുണ്ണി വൈദ്യരുടെത് .അദ്ദേഹത്തിന്‍റെ ചികിത്സക്കായിദുരദേ ശങ്ങളില്‍ നിന്നു പോലും വരാറുണ്ടായിരുന്നു ഇത് ചോറോട് ഗേറ്റിന് പതില്‍ മടങ്ങ്‌ പ്രസക്തിയേറാന്‍ കാരണമായി .അന്നത്തെ മികച്ച കച്ചവടം പുലര്‍ത്തിയവരയിരുന്നു ബാലനും ,കുനില്‍ കണ്ണാച്ചനും ,ഭാസ്ക്കാരനും ആ കച്ചവട കാലത്തില്‍ നിന്ന് ഇന്നും അവശേഷിക്കുന്ന ഒരു കണ്ണിയാണ് ബാലന്‍ എന്ന ബാലേട്ടന്‍ .ചോറോടുകാരന്‍ തന്നെയായിരുന്ന ബാലന്‍ തന്‍റെ ചെറുപ്പകാലം മുതല്‍ക്കേ കച്ചവടം തുടങ്ങിയിരുന്നു.

കാപ്പിയും ,മരകിഴങ്ങും കച്ചവടം നടത്തി പിന്നീട് കച്ചവടത്തിന്‍റെ വികസനത്തിനനുസരിച്ച്‌ കഞ്ഞി കച്ചവടം ,വള കച്ചവടം ,മണ്‍കലങ്ങള്‍ മറ്റുവിവിധ ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തിലേക്കും പുരോഗേമിച്ചു .ഒരുതരത്തില്‍ ചോറോട് ഗേറ്റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കാം എന്ന നിലയില്‍ എത്തി .അന്നത്തെ കച്ചവടവും, ,ബഹളവും, തിരക്കും ഇന്ന് തികച്ചും മാഞ്ഞു പോയിരിക്കുന്നു .കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചോറോടിലും വികസനം വന്നു .രണ്ടായിരത്തിരണ്ടില്‍ ചോറോട് പുതിയ ദേശീയപാതനിര്‍മ്മിച്ചതും ഒരു ഭാഗത്ത് ഏണ്ണിയാലൊതുങ്ങുന്ന കച്ചവടക്കാരുടെ കച്ചവടം ഇല്ലാതാവുകയും ചെയ്തു .തങ്ങളുടെ അച്ഛനപ്പുപ്പന്‍മാര്‍ നിര്‍മ്മിച്ച ഈ കടകളിലെ പണ്ടത്തെ കച്ചവടത്തെ കുറിച്ച് കൌതുകത്തോടെ പറയുകയാണ് ഈ തലമുറയിലെ കച്ചവടക്കാര്‍ പഴയ കച്ചവടത്തിന്‍റെ രസം തൊട്ടറിഞ്ഞ ബാലേട്ടന്‍ അന്നും ഇന്നും ഒരുപോലെതന്നെ ആ പഴയപാത പിന്‍തുടരുകയാണ്.ദേശീയപാതയുടെ വികസനത്തില്‍ ഊറ്റം കൊള്ളുന്ന ഈ തലമുറയ്ക്ക് ഒരു പക്ഷേ അന്നത്തെ ചോറോട് ഗേറ്റിനെയും ബാലേട്ടനെയും പറ്റി ഓര്‍ത്തില്ല ഒരു പക്ഷേ ഓര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം നഷ്ടപ്പെട്ട ആ കാലത്തെ ഒന്നുകൂടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്ബാലന്‍ എന്ന ബാലേട്ടന്‍.

കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!

ഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ല

English summary
'balettan' saying about past story

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more