കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ തുടരുന്നു: കോഴിക്കോട്ട് ക്വാറികള്‍ക്ക് നിരോധനം, ജില്ലയിലെ അവധി തുടരും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ള പാച്ചിലുമുണ്ടായ സാഹചര്യത്തില്‍ കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.

rain124


ജില്ലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കലക്ട്രേറ്റിലും താലൂക്കുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കലക്‌ട്രേറ്റ് : 0495 2371002, താമരശ്ശേരി താലൂക്ക്: 0495 2223088, കോഴിക്കോട് താലൂക്ക്: 0495 2372966, കൊയിലാണ്ടി താലൂക്ക്: 0496 2620235, വടകര താലൂക്ക് 0496 2522361. പൊതുജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.


rainclct1

താമരശ്ശേരി താലൂക്കിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Recommended Video

cmsvideo
ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് | Oneindia Malayalam

English summary
Ban implemented on Quarrries in Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X