• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാങ്ക് മാനേജര്‍ സ്വപ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക്തല അന്വേഷണം വേണം: ബെഫി

കണ്ണൂര്‍: കനറാബാങ്കിന്റെ തൊക്കിലങ്ങാടി ശാഖാ മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക്തല അന്വേഷണം വേണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് ഇന്നലെ കനറാബാങ്കിന്റെ കണ്ണൂർ ജില്ലയിലുള്ള തൊക്കിലങ്ങാടി (കൂത്തുപറമ്പ്) ശാഖയിൽ നടന്നത്. വിധവയായ, രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായ, ശാഖാ മാനേജരാണ് ശാഖയ്ക്കുള്ളിൽ തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ശാഖയിലെ ജോലി സമ്മർദ്ദമാണ് മരണകാരണം എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി അറിയുന്നു. ഇത് ശരിയാണെങ്കിൽ ഇക്കാര്യത്തിൽ ബാങ്ക്തല അന്വേഷണം അടിയന്തിരമായി നടത്തണമെന്ന് ബെഫി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ബാങ്ക് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. ഒരു ബാങ്ക് ജീവനക്കാരന് വിശിഷ്യ ഓഫീസർ, മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങളെ സംബന്ധിച്ച് പല ഘട്ടങ്ങളിലും നാം ചർച്ച ചെയ്തതാണ്. അശാസ്ത്രീയമായ ബാങ്കിംഗ് പരിഷ്കാരങ്ങളുടെ ഫലമായി ശാഖയിലെ ജീവനക്കാർ ഓരോരുത്തരും, കൗണ്ടറിൽ ഇരിക്കുന്നയാൾ മുതൽ ഉയർന്ന തസ്തികയിലുള്ളവരെല്ലാം ജോലി സമ്മർദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണമായ തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, യുക്തിസഹമല്ലാത്ത ടാർജറ്റുകളും, മുകൾതട്ടിൽ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും, ഭീഷണിയുമൊക്കെ ഇപ്പോൾ കാനറാ ബാങ്കിൽ നിത്യസംഭവങ്ങളാണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളുടെ ഭാരത്തിനു പുറമേ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്ചൽഫണ്ട്, ഫാസ്റ്റാഗ്, തുടങ്ങി എന്തും ഏതും വിൽപ്പന നടത്തുന്ന കേന്ദ്രങ്ങളായി നമ്മുടെ ബാങ്കിന്റെ ശാഖകൾ മാറിയിരിക്കുന്നു. അശാസ്ത്രീയമായ, അംഗീകരിക്കാൻ സാധിക്കാത്ത ലക്ഷ്യങ്ങൾ നൽകി ശാഖകളെ സമ്മർദ്ധത്തിലാക്കുന്നതും സ്ഥിരം കാഴ്ചയാണ്. നിഷ്ക്രിയ ആസ്തി (എൻ.പി.എ.) വർദ്ധിക്കാതിരിക്കാൻ വഴിവിട്ട വായ്പാ പുന:ക്രമീകരണങ്ങൾക്കായി (Restructuring) നിർബന്ധിക്കുന്നതും, അതിന് തയ്യാറാകാത്ത ശാഖകളിലെ ഓഫീസർമാരെ റീജ്യണൽ ഓഫീസിൽ വിളിച്ചു വരുത്തി നിർബന്ധമായി ഇത് ചെയ്യിക്കുന്നതുമൊക്കെ എത്രമാത്രം ആശാസ്യമാണ് എന്നത് എല്ലാവരും ആലോചിക്കുന്നത് നന്ന്.

എല്ലാ അക്കൗണ്ടുകൾക്കും നോമിനേഷൻ നിർബന്ധമായും വാങ്ങണം, അത് ഉടനടി പൂർത്തീകരിക്കണം എന്ന ഉത്തരവ് നൽകിയിട്ട് ഏതാനം ആഴ്ചകളേ ആയിട്ടുള്ളു. അതിനായി ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ ശാഖകൾ തുറന്നു പ്രവർത്തിക്കുന്നതും നാം കണ്ടതാണ്. എന്തിനു വേണ്ടിയാണ് ഇത്ര ധൃതി പിടിച്ച് നോമിനേഷനായി മുറവിളി കൂട്ടുന്നത്? യഥാർത്ഥത്തിൽ നോമിനേഷൻ നൽകണോ വേണ്ടയോ എന്നത് ഇടപാടുകാരന്റെ അവകാശമല്ലേ! അതിനായി നിർബന്ധിച്ച് ശാഖയിൽ വിളിച്ചു വരുത്തി അവരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമുണ്ടോ? ശാഖകൾ വർഷാവസാന ടാർജറ്റുകൾക്കായി ബുദ്ധിമുട്ടുമ്പോഴാണ് നോമിനേഷന്റെ പേരിൽ ഈ പ്രഹസനം. ബാങ്കിന്റെ തലപ്പത്തിലുള്ള ഏതോ ഉന്നത ഉദ്യോഗസ്ഥന് തോന്നുന്ന ഇത്തരത്തിലുള്ള ഉട്ടോപ്യൻ ചിന്തകൾ ജീവനക്കാരുടെ തലയിൽ അടിച്ചേൽപിക്കുന്നതിനും അതിനായി മുറവിളി കൂട്ടി ജീവനക്കാരെ സമ്മർദ്ധത്തിലാക്കുന്നതിനും അധികാരികൾക്ക് യാതൊരു മടിയുമുണ്ടാകുന്നില്ല എന്നത് പരിശോധനക്ക് വിധേയമക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ലയനത്തിനു ശേഷമുള്ള കണക്റ്റിവിറ്റി, ടെക്നോളജി പ്രശ്നങ്ങൾ അതി സങ്കീർണ്ണമായി തുടരുകയാണ്. ഇടപാടുകാരോട് മുഖാമുഖം കാണേണ്ട ജീവനക്കാർ വില്ലൻമാരായി ചിത്രീകരിക്കപ്പെടുന്നു. ബാങ്ക് ലയനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുയാണ്. ഒരു വർഷം മുമ്പ് നടന്ന സിൻഡിക്കേറ്റ് ബാങ്കുമായുള്ള ലയനത്തിനു ശേഷം രാജ്യവ്യാപകമായി ശാഖകൾ അടച്ചു പൂട്ടുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ആത്മാഹുതി ചെയ്ത വനിതാ മാനേജരുടെ ശാഖയും അടച്ചുപൂട്ടാൻ വേണ്ടി തീരുമാനിക്കപ്പെട്ട ശാഖയാണ് എന്നത് ഈ ദിശയിലേക്ക് കൂടുതൽ സമഗ്രമായ ഇടപെടലുകൾ ആവശ്യമുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ്. ശാഖയിലെ ജീവനക്കാർ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ കൂടി ഭാഗമായിട്ടാവണം ഇത്തരം ദാരുണ സംഭവങ്ങൾ നടക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ, ധൃതിപിടിച്ചുള്ള പരിഷ്കാരങ്ങൾ അടിയന്തിരമായി നിർത്തിവച്ച് ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് പ്രവർത്തിക്കാൻ ബാങ്ക് മാനേജ്മെൻറ് തയ്യാറാവേണ്ടതുണ്ട്.

ഓരോ ബാങ്ക് ജീവനക്കാരനും ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതവും പേറിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങൾ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകൾ മാറുകയാണ്. തൊക്കിലങ്ങാടി സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുനർവിചിന്തനം നടത്താൻ അധികാരികൾ തയ്യാറാകണം. സമഗ്രമായ ഒരു അന്വേഷണം നടത്താൻ അടിയന്തിരമായി ഉത്തരവിടണം. ഇത്തരത്തിലുള്ള പഠനങ്ങൾ നടത്താൻ കനറാ ബാങ്കിലെ സംഘടനകളും തയ്യാറാകണം.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

മുമ്പ് സ്വകാര്യ ബാങ്കുകളിൽ കൂടുതലായി കണ്ടു വന്നിരുന്ന ഇത്തരം ദുഷ്പ്രവണതകൾ ഇപ്പോൾ പൊതുമേഖലാ ബാങ്കുകളിലേക്കും വ്യാപിക്കുന്നത് പരിശോധിക്കപ്പെടണം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സമ്പൂർണ്ണ സ്വകാര്യവൽക്കരണ നയവുമായി ഇത്തരം സംഭവങ്ങൾ ചേർത്തു വായിക്കണം. ആത്മാഭിമാനത്തോടെ പണിയെടുക്കാൻ കഴിയുന്ന തൊഴിലിടങ്ങളായി ബാങ്ക് ശാഖകൾ മാറേണ്ടതുണ്ട്. അതിനായി ആയി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഒരു ജീവൻ കൂടി പൊലിയാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെയും മുഴുവൻ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
Banks level investigation into swapna suicide case: Befi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X