Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവിരലില്‍ മഷിയല്ല, എടിഎമ്മില്‍ പണമാണ് വേണ്ടതെന്ന് തോമസ് ഐസക്

പഴയ നോട്ടുകള്‍ മാറിയെടുക്കുന്നവരുടെ വിരലുകളില്‍ മഷി അടയാളം പതിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രശ്‌നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃക്ഷ്ടിക്കുകയാണ് ചെയ്യുകയെന്ന് തോമസ് ഐസക് പറയുന്നു.

തിരുവനന്തപുരം: കള്ളപ്പണം തടയാനായി കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക് വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി. പഴയ കറന്‍സി കൈമാറ്റം ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെയാണ് തോമസ് ഐസക് വിമര്‍ശിച്ചത്.

പഴയ നോട്ടുകള്‍ മാറിയെടുക്കുന്നവരുടെ വിരലുകളില്‍ മഷി അടയാളം പതിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രശ്‌നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃക്ഷ്ടിക്കുകയാണ് ചെയ്യുകയെന്ന് തോമസ് ഐസക് പറയുന്നു. ഇന്ന് വേണ്ടത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ആവശ്യത്തിന് പുതിയ നോട്ടുകള്‍ എ ടി എം കളിലും ബാങ്ക് വഴിയും ലഭ്യമാക്കുകയാണ്.

thomasisaac

എന്നാല്‍, ഇതിനു പകരം പഴയ നോട്ടുകള്‍ മാറാന്‍ വരുന്ന കൂലി വേലക്കാരും പാവപ്പെട്ടവരുമെല്ലാം കള്ളപ്പണക്കാരോ അവരുടെ ബിനാമികളോ ആണെന്നും സംശയമുനയില്‍ നിര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ഇന്‍കം ടാക്‌സ് റെയ്ഡുകളില്‍ കണ്ടെത്തിയ കള്ളപ്പണത്തിന്റെ 6% മാത്രമാണ് നോട്ടുകള്‍.

ചെറിയ തിരിമറിക്കാരും അപൂര്‍വ്വം വന്‍കിടക്കാരും മാത്രമേ കള്ളപ്പണം നോട്ടായി സൂക്ഷിക്കാറുള്ളൂ. ഭൂമി, സ്വര്‍ണ്ണം, ഡയമണ്ട്, ബിനാമി ധനകാര്യ നിക്ഷേപം, വെളിപ്പെടുത്താത്ത ബിസിനസ് സ്‌റ്റോക്ക് എന്നിവ കഴിഞ്ഞേ നോട്ടിന് സ്ഥാനമുള്ളൂ. പിന്നെ കള്ളപ്പണത്തില്‍ സിംഹപങ്കും വിദേശത്താണ്. കള്ളനോട്ടിനെ വരൂതിയിലാക്കിയ പശ്ചാത്തലത്തില്‍ വന്‍കിട നോട്ട് പൂഴ്ത്തിവയ്പ്പുകാരെ പിടി കൂടാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയാണ് വേണ്ടത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ ചിന്ത മറിച്ചാണ്. പുതുതായി ഒരു നിയന്ത്രണം കൂടെ കൊണ്ട് വന്നിരിക്കുന്നു. രണ്ടായിരം രൂപ മാറിയവരുടെ മേല്‍ ചാപ്പ കുത്താന്‍ ആണ് തീരുമാനം. കള്ളപ്പണക്കാരന്‍ ഒരാളെ തന്നെ മാറി മാറി നിര്‍ത്താതെ പലരെ നോട്ട് മാറ്റാന്‍ വിട്ടാല്‍ പോരെ? പിന്നെ മഷി മായിക്കാനുള്ള വിദ്യ തേടാം, തോമസ് ഐസക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+