ബാര്‍ കോഴയും മുങ്ങി... കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി മിനിട്ടുകള്‍ക്കകം ബാര്‍ കോഴ കേസില്‍ കുറ്റപത്രം ആവശ്യമില്ലെന്ന തീരുമാനം പുറത്ത് വന്നു. വോട്ടെടുപ്പ് കഴിയാന്‍ കാത്ത് നിന്നതുപോലെയാണ് തീരുമാനം പുറത്ത് വന്നത്.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോള്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന തീരുമാനം കോടതിയെ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സോളിസിറ്റര്‍ ജനറലിനോടും അറ്റോണി ജനറലിനോടും ഇക്കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ രണ്ട് പേരും ഇക്കാര്യത്തില്‍ നിയമോപദേശം നല്‍കിയിട്ടില്ല. സുപ്രീംകോടതി അഭിഭാഷകരുടെ നിയോമപദേശത്തെത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
കെഎം മാണിയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച നിയമോപദേശം. എന്നാല്‍ മാണിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിനിടയില്‍ കടുത്ത സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിച്ച നടപടി തന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് കേസിന് തുടക്കമിട്ട ബിജു രമേശ് പ്രതികരിച്ചത്. ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ പ്രതികരിച്ചു.












Click it and Unblock the Notifications