കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ബാര്‍ ഉടമകളോട് സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ട്!!!

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ കുറ്റപത്രം ഉണ്ടാവുകയില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മാണിയെ പ്രതിയാക്കാന്‍ വേണ്ടത്ര തെളിവുകളില്ലെന്നാണ് നിയമോപദേശം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറയുന്നത് അങ്ങനെയല്ല.

കൈരളി-പീപ്പിള്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനുമായുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്. കേസില്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

KM Mani

ബാര്‍ ഉടമകളുമായി കെഎം മാണി സംസാരിക്കുന്നതിന്റെ ശബ്ദരേഖയുണ്ട്. എന്നാല്‍ അത് ബിജു രമേശിന്റെ പക്കലില്ല. മാണിയെ സഹായിക്കാന്‍ തയ്യാറായിട്ടുള്ള ബാര്‍ ഉടമകളുടെ കൈയ്യിലാണ് ഇത് ഉള്ളതെന്നും സുകേശന്‍ വ്യക്തമാക്കുന്നുണ്ട്. ഭയവും സമ്മര്‍ദ്ദവും കാരണമാണ് ഇത് അന്വേഷണ സംഘത്തിന് ലഭിക്കാതെ പോയതെന്നും സുകേശന്‍ പറയുന്നുണ്ട്.

ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സുകേശന്‍ മുമ്പും പറഞ്ഞിരുന്നു. ആറുമാസമായി ഊണും ഉറക്കവും ഇല്ലാതെയാണ് ജോലി ചെയ്തതെന്നും പലഭാഗങ്ങളില്‍ നിന്നും കേസില്‍ വലിയ തോതില്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
Bar Bribe Case: People TV reveals phone call with SP Sukeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X