കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂറിനുള്ളില്‍ ബിജു മാപ്പ് പറയണം: ബാബുവിന്റെ വക്കീല്‍ നോട്ടീസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിന് എക്‌സൈസ് മന്ത്രി കെ ബാബു വക്കീല്‍ നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ ആരോപണം തിരുത്തി മാപ്പ് പറയണം എന്നാണ് ബാബുവിന്റെ ആവശ്യം.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബര്‍ ഉടമകളില്‍ നിന്ന് കെ ബാബു 10 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇത് സംബനധിച്ച് ബിജു രമേശ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Biju Ramesh

കെ ബാബു പണം ആവശ്യപ്പെട്ടതിന് താന്‍ സാക്ഷിയാണെന്നാണ് ബിജു രമേശ് പിന്നീട് മാധ്യമങ്ങളോട പറഞ്ഞത്. ഈ ദിവസം ആരോപണത്തിനോട് പ്രതികരിക്കാന്‍ കെ ബാബു തയ്യാറായിരുന്നില്ല. എന്നാല്‍ ബിജുവിന് തന്നോട് വ്യക്തി വിരോധമാണെന്ന് അടുത്ത ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് ആരോപിച്ചു.

K Babu

ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയും ബാബു മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു. ബിജുവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാബുവിനെതിരെ ആദ്യം കോഴ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു. അന്ന് വിഎസിനെതിരെ നിയമനടപടിയ്ക്ക് നോട്ടീസ് അയക്കുമെന്ന് ബാബു വീമ്പു പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല.

English summary
Bar Bribe Controversy: K Babu send legal notice to Biju Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X