കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തായാലും കുടുങ്ങി, എന്നാല്‍ മുഖ്യനും ബാബുവും കുടുങ്ങട്ടെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും ആണെന്ന് ആരോപണം. മാണി ക്യാമ്പില്‍ നിന്നാണ് ഈ ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ബാറുടമകളെ സഹായിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ആണെന്ന് ആരോപണം. തര്‍ക്കം മൂത്തതോടെ മന്ത്രിസഭ രേഖകളക്കം പുറത്ത് വിട്ടാണ് അടി മുറുകുന്നത്. കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്.

KM Mani

നിയമവകുപ്പിന്റെ കൂടി ചുമതലയുള്ള കെഎം മാണി അറിയാതെ ബാര്‍ ലൈസന്‍സ് പുതുക്കുന്നത് മന്ത്രിസഭായോഗത്തില്‍ വച്ചതാണ് പ്രശ്‌നമെന്നാണ് ആരോപണം. ബാറുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

നയരൂപീകരണ ഫയലുകള്‍ താന്‍ കാണാതെ എങ്ങനെ മന്ത്രിസഭയില്‍ എത്തിയെന്ന കാര്യം കെഎം മാണി ചോദ്യം ചെയ്തിരുന്നുവത്രെ. ഇതാണ് അദ്ദേഹത്തെ കുടുക്കാന്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും രംഗത്തിറങ്ങിയതിന് കാരണമെന്നും ആരോപണം ഉയരുന്നു. 2014 മാര്‍ച്ച് മാസത്തിലായിരുന്നു ഈ സംഭവം.

കെഎം മാണി രാജിവക്കേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നത് രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണെന്നാണ് റിപ്പോര്‍ട്ട്. ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ കെഎം മാണിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

English summary
Bar Bribe Controversy: Kerala Congress blames Oommen Chandy and K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X