കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ വെട്ടാനുള്ള എ ഗ്രൂപ്പ് തന്ത്രം? മുഖ്യമന്ത്രിസ്വപ്നത്തിന് വെല്ലുവിളി... ഉൾപ്പോരിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു വിവാദങ്ങളുടേയും അഴിമതി കഥകളുടേയും ഘോഷയാത്രയുണ്ടായത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടാന്‍ കാരണമാക്കിയതും ഇതൊക്കെ തന്നെയാണ്.

'ഉപദ്രവിക്കരുത്'... ചെന്നിത്തലയും ഭാര്യയും വിളിച്ച് അപേക്ഷിച്ചെന്ന്; വീണ്ടും കുരുക്കിട്ട് ബിജു രമേശ്'ഉപദ്രവിക്കരുത്'... ചെന്നിത്തലയും ഭാര്യയും വിളിച്ച് അപേക്ഷിച്ചെന്ന്; വീണ്ടും കുരുക്കിട്ട് ബിജു രമേശ്

പിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കിപിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കി

എന്നാല്‍ അന്ന് വിവാദങ്ങളില്‍ പെട്ടവരില്‍ ഭൂരിഭാഗം പേരും ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പ് വിഭാഗത്തില്‍ പെട്ടവരായിരുന്നു. സോളാര്‍ കേസും ബാര്‍ കോഴയും എടുത്ത് നോക്കിയാല്‍ തന്നെ ഇത് വ്യക്തം. ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് താരതമ്യേന സുരക്ഷിതവും ആയിരുന്നു. എന്നാലിപ്പോള്‍ പഴയ ബാര്‍ കോഴ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ തിരിച്ചടിയാവുകയാണ്. വിശദാംശങ്ങള്‍...

അന്ന് എ ഗ്രൂപ്പ്

അന്ന് എ ഗ്രൂപ്പ്

ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എന്നതുകൊണ്ട് മാത്രം ആയിരുന്നില്ല, കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പും ഏറെ കാലമായി എ ഗ്രൂപ്പ് തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളില# പലതും അന്ന് സന്തോഷിപ്പിച്ചിരുന്നത് ഐ ഗ്രൂപ്പിനെ ആയിരുന്നു എന്നാണ് അണിയറ സംസാരം.

ബാര്‍ കോഴയില്‍

ബാര്‍ കോഴയില്‍

ബാര്‍ കോഴ കേസില്‍ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് ധനമന്ത്രിയായിരുന്ന കെഎം മാണിയായിരുന്നു. അതിന് പിന്നിലായിരുന്നു എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് പോലും സ്ഥാനം. ഒടുവില്‍ മാണിയ്ക്ക് രാജിവച്ച് പുറത്ത് പോവേണ്ടി വന്നു. പക്ഷേ, ബാബുവിനെ ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചു.

സോളാറില്‍

സോളാറില്‍

സോളാര്‍ കേസില്‍ എ ഗ്രൂപ്പിലെ വമ്പന്‍മാരെ ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങളില്‍ പലതും. ഒടുവില്‍ ലൈംഗികാരോപണം ഉമ്മന്‍ ചാണ്ടിയില്‍ വരെ എത്തി. താരതമ്യേന വളരെ കുറച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ മാത്രമാണ് സോളാറുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ പെട്ടത്.

പിന്നില്‍ ഗ്രൂപ്പുകളി

പിന്നില്‍ ഗ്രൂപ്പുകളി

അന്ന് തന്നെ കോണ്‍ഗ്രസില്‍ ഇത് വലിയ ചര്‍ച്ച ആയിരുന്നു. ആരോപണങ്ങള്‍ക്ക് പിറകില്‍ ഐ ഗ്രൂപ്പ് ആണെന്നതായിരുന്നു അത്. ഐ ഗ്രൂബപ്പ് നേതാക്കള്‍ ആരോപണങ്ങളില്‍ പെടുന്നില്ല എന്നത് തന്നെ ആയിരുന്നു ഇതിന് തെളിവായും മുന്നോട്ട് വച്ചത്.

ബന്ധങ്ങള്‍ തെളിവോ

ബന്ധങ്ങള്‍ തെളിവോ

ഐ ഗ്രൂപ്പിലെ ശക്തനായ അടൂര്‍ പ്രകാശിന്റെ മകന്‍ പിന്നീട് വിവാഹം കഴിച്ചത് ബാര്‍ കോഴ ആരോപണത്തിന് തുടക്കം കുറിച്ച ബിജു രമേശിന്റെ മകളെ ആയിരുന്നു. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഐ ഗ്രൂപ്പ് ആണെന്ന് പറയാനുളള പ്രധാന കാരണവും ഇത് തന്നെ ആയിരുന്നു. അടൂര്‍ പ്രകാശിന് കെഎം മാണിയോടുണ്ടായിരുന്ന അസ്വാരസ്യവും ഇതിന് കാരണമായതായി ചിലര്‍ പറയുന്നുണ്ട്.

തിരിച്ചടിയുടെ സമയം

തിരിച്ചടിയുടെ സമയം

എന്തായാലും 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിയുടെ തലയിലും ആയി. എന്നാല്‍ ഇപ്പോള്‍ എ ഗ്രൂപ്പ് തിരിച്ചടിയ്ക്കുകയാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അണിയറ സംസാരം. ചെന്നിത്തലയ്‌ക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റമാണെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചപ്പോള്‍

മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചപ്പോള്‍

ഇത്തവണ യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ മുഖ്യമന്ത്രി കസേരയുടെ കാര്യത്തില്‍ ചെന്നിത്തലയ്ക്ക് വലിയ വെല്ലുവിളി ഉണ്ടായേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗിനും അക്കാര്യത്തില്‍ വിയോജിപ്പില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ ചെന്നിത്തലയ്ക്ക് അത്ര എളുപ്പമാവില്ല.

ചെറുതല്ലാത്ത ആരോപണം

ചെറുതല്ലാത്ത ആരോപണം

ബിജു രമേശ് ഉന്നയിച്ചിരിക്കുന്നത് ചെറുതല്ലാത്ത ആരോപണം ആണ്. ഒരു കോടി രൂപ രമേശ് ചെന്നിത്തല വ്യക്തിപരമായും രണ്ട് കോടി രൂപ കെപിസിസിയ്ക്ക് വേണ്ടിയും വാങ്ങി എന്നാണ് ആരോപണം. ബാര്‍ കോഴ വിവാദമായപ്പോള്‍, അത് സംബന്ധിച്ച് തന്റെ പേര്‍ രഹസ്യ മൊഴിയില്‍ കൊടുക്കരുതെന്ന് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഭാര്യയും വിളിച്ച് അഭ്യര്‍ത്ഥിച്ചു എന്ന് വരെ വെളിപ്പെടുത്തിക്കഴിഞ്ഞു.

പ്രതിയാക്കപ്പെട്ടാല്‍

പ്രതിയാക്കപ്പെട്ടാല്‍

ബാര്‍ കോഴ കേസില്‍ ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണം പുരോഗമിച്ചാല്‍ അത് കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പുകള്‍ അതി ശക്തമായി ഉപയോഗിക്കും എന്ന് ഉറപ്പാണ്. എ, ഐ ഗ്രൂപ്പുകളെ കൂടാതെ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പും ഉദയം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

English summary
Bar case may be used against Ramesh Chennithala by Congress A Group and it may a set back for his CM aspirations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X