Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിക്ക് പണംകൊടുത്തിട്ടില്ലെന്ന് ബാറുടമ ബിനോയ്... അപ്പോള്‍ ശബ്ദരേഖയോ?

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശ് പുറത്തുവിട്ട തെളിവുകളെ നിരാകരിച്ച് ബാര്‍ ഉടമ ബിനോയ് രംഗത്ത്. കെഎം മാണിക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് ബിനോയിയുടെ വെളിപ്പെടുത്തല്‍.

നെടുമ്പാശേരിയില്‍ വച്ച് കെഎം മാണിക്ക് രണ്ട് കോടി രൂപ ബിനോയും മറ്റൊരാളും ചേര്‍ന്ന് കൈമാറി എന്നായിരുന്നു ബിജു രമേശ് പുറത്ത് വിട്ട ശബ്ദരേഖയില്‍ വ്യക്തമായിരുന്നത്. ഇത് പരസ്യമായി നിഷേധിക്കുകയായിരുന്നു ബിനോയ്.

KM Mani

ചാനലുകള്‍ ബന്ധപ്പെട്ടപ്പോഴാണ് ബിനോയിയുടെ പ്രതികരണം. സ്വകാര്യ സംഭാഷണങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും ബിനോയ് പറയുന്നു. വിഷയത്തില്‍ സംഘടനക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Biju Ramesh

എലഗന്‍സ് ബാറിന്റെ ഉടയാണ് ബിനോയ്. ബിജു രമേശ് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. തെളിവ് ഹാജരാക്കിയാല്‍ പ്രതികരിക്കാമെന്നും ബിനോയ് പറഞ്ഞു. മാണിക്ക് കൈക്കൂലി കൊടുക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ട്‌പോലും ഇല്ലെന്നും ബിനോയ് പറഞ്ഞു.

ബിനോയിയും ഹോട്ടല്‍ ഉടമയായ ജോമോനും ചേര്‍ന്നാണ് നെടുമ്പാശേരിയില്‍ വച്ച് കെഎം മാണിക്ക രണ്ട് കോടി രൂപ കൈമാറിയതെന്നായിരുന്നു ബാര്‍ ഉടമ അനിമോന്റെ ശബ്ദരേഖയില്‍ നിന്ന് വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+