യത്തീംഖാനയില്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു?
റാഞ്ചി: മുക്കം അനാഥാലയത്തില്‍ മതാചാരങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായി റിപ്പോര്‍ട്ട്. സുന്നിവിഭാഗത്തിലെ യാഥാസ്ഥിതിക ബറേല്‍വി ആചാരങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമം നടന്നതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനം ഉപേക്ഷിച്ച് ഝാര്‍ഖണ്ഡിലെത്തിയ കുട്ടികളുടേതാണ് വിവാദമായി വെളിപ്പെടുത്തല്‍. തങ്ങളുടെ ആചാരങ്ങള്‍ പാലിയ്ക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ദിയോബന്ദ് വിഭാഗത്തില്‍പെട്ട കുട്ടികള്‍ പറയുന്നു.
മുക്കത്തെ അനാഥാലയത്തില്‍ മുമ്പ് ഉണ്ടായിരുന്ന കുട്ടികളാണ് ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ ആചാരക്രമങ്ങള്‍ പാലിയ്ക്കാന്‍ കഴിയാത്തതിനാല്‍ പഠനം ഉപേക്ഷിച്ച് തിരികെ നാട്ടിലെത്തിയെന്നാണ് കുട്ടികള്‍ പറയുന്നത്.. ആചാരക്രമങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളും അമര്‍ഷത്തിലാണ്.

ചെറുപ്പത്തിലേ ശീലിച്ച ദിയോബന്ദ് ആചാരങ്ങള്‍ പാലിയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് കുട്ടികളില്‍ അധികവും സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയത്. ഗോണ്ടയില്‍ നിന്നെത്തിച്ച കുട്ടികളാണ് ഇത്തരത്തില്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയത്. എന്നാല്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നെന്ന വാര്‍ത്തകള്‍ മുക്കം മുസ്ലീം അനാഥശാല നിഷേധിച്ചു. സമസ്ത കേരളം ജം ഇയ്യത്തുല്‍ ഉലമയാണ് സ്ഥാപനം നടത്തുന്നത്. സുന്നി വിഭാഗക്കാര്‍ക്കാണ് അനാഥാലയത്തില്‍ പ്രവേശനം ലഭിയ്ക്കുന്നത്.












Click it and Unblock the Notifications