'എന്നെ വിമര്‍ശിച്ചാല്‍, തുലച്ചുകളയുമെന്ന ഭീഷണി'; ബിബിസി ഓഫീസ് റെയ്ഡിനെതിരെ എഎ റഹീം
ഇന്ത്യന്‍ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല. മോദി സര്‍ക്കാരിന്റെ അമിതാധികാര പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കുക.

തിരുവനന്തപുരം: ബി ബി സി ഓഫീസുകളിലെ റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ എ റഹീം എം പി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്. ഇന്ത്യന്‍ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല. മോദി സര്‍ക്കാരിന്റെ അമിതാധികാര പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും എ എ റഹീം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. എ എ റഹീമിന്റെ വാക്കുകളിലേക്ക്...
ബി ബി സി ഓഫീസുകളില്‍ റെയ്ഡ്.
എത്ര വിലകുറഞ്ഞ പകവീട്ടലാണിത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിത്.
'എന്നെ വിമര്‍ശിക്കാനുള്ള' മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്. ബി ബി സിയോട് മാത്രമല്ല, മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം.
എന്നെ വിമര്‍ശിച്ചാല്‍, തുലച്ചുകളയുമെന്ന ഭീഷണി.
അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു
അന്വേഷണമില്ല,
റെയ്ഡില്ല,
പ്രതികരണവുമില്ല.
ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്.
ഇന്ത്യന്‍ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല. മോദി സര്‍ക്കാരിന്റെ അമിതാധികാര പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കുക.
ബി ബി സി ഓഫീസുകളിലെ റെയ്ഡില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററിയില്‍ ബി ജെ പി ഭരണകൂടം പ്രകോപിതരായിരുന്നു.
ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ബി ബി സിയുടെ ദില്ലി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബി ബി സിയുടെ ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. എന്നാല്‍ അന്താരാഷ്ട്ര നികുതി അടക്കമുള്ളവയില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications