കേരളം പ്രേതനഗരമെന്ന് ബിബിസി: വീടുകളില്‍ ആളുകളില്ല, റിപ്പോർട്ടിനെതിരെ വിമർശനം, തെറ്റിദ്ധരിപ്പിച്ചു
പത്തനംതിട്ട: കേരളത്തില്‍ യുവാക്കള്‍ വലിയ തോതില്‍ വിദേശത്തേക്ക് ചേക്കേറുന്നതോടെ നാട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റപ്പെടുന്നുവെന്ന് ബി ബി സി റിപ്പോർട്ട്. 'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം '(Kerala: A ghost town in the world's most populated country)എന്ന തലക്കെട്ടില്‍ പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബി ബി സി റിപ്പോർട്ട്.
തുടർവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളെ തേടിയിറങ്ങേണ്ട അവസ്ഥയിലാണെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. വിദ്യാർത്ഥികളെ സ്കൂളില്‍ എത്തിക്കാന്‍ അധ്യാപകർക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കേണ്ടി വരുന്നു. 150 വർഷം പഴക്കമുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ ആകെ 50 വിദ്യാർത്ഥികളാണുള്ളത്, 1980 കളുടെ അവസാനം വരെ 700 വിദ്യാർത്ഥികളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

കുമ്പനാട് സ്കൂളിലെ കണക്ക്
നിലവില്‍ പഠിക്കുന്ന 50 കുട്ടികളില്‍ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർത്ഥികൾ മാത്രമുള്ള, ഗ്രേഡ് ഏഴാണ് ഏറ്റവും വലിയ ക്ലാസ്. 2016ൽ ക്ലാസിൽ ഒരു വിദ്യാർത്ഥി മാത്രമാണുണ്ടായിരുന്നത്. ജോലി നിലനിർത്താന്‍ ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ് അധ്യാകപകർ നേരിടുന്നത്.
വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർത്ഥികളെ കൊണ്ടുവിടാനായി ഓട്ടോ റിക്ഷകൾക്ക് സ്കൂളിലെ എട്ട് അധ്യാപകരും ഓരോ മാസവും 2,800 രൂപ സ്വന്തം ശമ്പളത്തില്‍ നിന്നും ചിലവഴിക്കുന്നു. ഒരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും വിദ്യാർഥികളെ തേടി വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്നു. പ്രദേശത്തെ കുറച്ച് സ്വകാര്യ സ്കൂളുകൾ പോലും വിദ്യാർത്ഥികളെ തേടി അധ്യാപകരെ അയയ്ക്കുന്നു, സ്വകാര്യ സ്കൂളില്‍ വലിയ തോതില്‍ വിദ്യാർത്ഥി ക്ഷാമം നേരിടുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

കാരണ ജനസംഖ്യ പ്രശ്നം
ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ പ്രശ്നങ്ങളാണ് ഇതിനെല്ലാം കാരണം. കുമ്പനാട്ട് വലിയ വീടുകള്‍ നിരവധിയുണ്ടെങ്കിലും പലതും ആള്‍ താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുകയയാണ്. ആള്‍താമസമുള്ള ഇടങ്ങളിലാവട്ടെ ബഹുഭൂരിപക്ഷത്തിലും പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്.
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
യുവതലമുറ ഒന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കല്യാണം കഴിഞ്ഞതിന് ശേഷം പങ്കാളികളേയും അവിടേക്ക് കൊണ്ടുപോയി, പതിയെ അവിടുത്തെ പൌരന്മാരായി താമസിക്കുന്നു. ഇതോടെയാണ് നാട്ടില്‍ പഠിക്കാന്‍ ആളില്ലാത്ത അവസ്ഥയിലായത്.
കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ൽപ്പരം ആളുകൾ താമസിക്കുന്നുണ്ട്. 20 സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർത്ഥികൾ വളരെ കുറവാണ്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നത് ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആശ സിജെയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു പറയുന്നു.
ബിബിസി തള്ളി പഞ്ചായത്ത് പ്രസിഡന്റ്
പ്രദേശത്ത് വൃദ്ധ സദനങ്ങളും ആശുപത്രികളും വലിയ തോതില്‍ വളരുകയാണ്. അര കിലോമീറ്ററിൽ താഴെയുള്ള എട്ട് ശാഖകൾ ഉൾപ്പെടെ രണ്ട് ഡസനിലധികം ബാങ്കുകളും കൂമ്പനാടുണ്ട്. അതേസമയം ബി ബി സി വാർത്തയെ തള്ളി കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ രംഗത്ത് വന്നു.
ബിബിസിയിൽ നിന്നും എത്തിയവർ തന്നോട് കുമ്പനാട് പ്രദേശത്തെ അടഞ്ഞു കിടക്കുന്ന വീടുകളെ കുറിച്ചും മറ്റും ചോദിച്ചിരുന്നു. എന്നാൽ വാർത്തയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ലെന്നാണ് മനോരമയോട് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ചില പ്രദേശങ്ങളിൽ വീടുകൾ അടഞ്ഞു കിടക്കുന്നുവെങ്കിലും ബി ബി സിയില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ ശരിയല്ല.
മക്കൾ വിദേശത്തുള്ള മിക്ക വീടുകളിലും മാതാപിതാക്കൾ ഒറ്റയ്ക്കാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ലന്നും. പലയിടത്തും ഇവരെ നോക്കാന്‍ ബന്ധുക്കളും പരിചാരകരുമുണ്ട്. സർക്കാർ സ്കൂളുകളില്‍ വിദ്യാർത്ഥികള്‍ കുറഞ്ഞെങ്കിലും പ്രൈവറ്റ് മേഖലയിൽ ഉൾപ്പടെയുള്ള സ്കൂളുകളിൽ വിദ്യാർഥികളുടെ കുറവ് ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നു. ബി ബി സിയില്‍ അച്ചടിച്ച് വന്ന ചിത്രത്തിനെതിരെ പ്രായമായ സ്ത്രീയും മകനും രംഗത്ത് വന്നു. തെറ്റിദ്ധരിപ്പിച്ച് ചിത്രം പകർത്തുകയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications