കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസിനെ കഴുതയെന്ന് വിളിപ്പിച്ചു; ബിജെപി വാക്ക് പാലിച്ചില്ല, വിലപേശലുമായി വെള്ളാപ്പള്ളി

  • By Vishnu
Google Oneindia Malayalam News

ചോര്‍ത്തല: ബിജെപി- ബിഡിജെഎസ് ബന്ധത്തിന് ഉലച്ചില്‍. ദേശീയസമിത യോഗത്തിന് മുന്നോടിയായി ബിജെപിയുടെ നിര്‍ണായക യോഗം കോഴിക്കോട്ട് ചേരവെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ്. ബിജെപി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും എതിരാളികള്‍ ബിഡിജെഎസിനെ കഴുതയെന്നു വിളിക്കാന്‍ ബിജെപി വഴിയൊരുക്കിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ബിജെപിയുടെ നിലപാടില്‍ അണികള്‍ കടുത്ത അതൃപ്തരാണ്. ബിഡിജെഎസിനു മറ്റുവഴികള്‍ നോക്കേണ്ടിവരും. അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും ഗുണമുണ്ടായില്ല. തന്ന ഉറപ്പുകള്‍ ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയ സമിതി നാളെ ചേരാനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

vellapally natesan

ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് ബിഡിജെഎസ് നിലപാടു കടുപ്പിക്കുന്നത്. എന്നാല്‍ ബിഡിജൈസ് വിലപേശുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ബിഡിജെഎസിനു നല്‍കിയ ഉറപ്പുകള്‍ പാലിക്കും. ബിഡിജൈസ് ബിജെപിയിലെ പ്രധാന കക്ഷിതന്നെയാണെന്നും ബിജെപി വ്യക്തമാക്കി,

അതേസമയം സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു മോഹിപ്പിച്ചെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ടെന്നും ബിജെപിയിലെ ഗ്രൂപ്പിസമാവാം ഇതിനു കാരണമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എന്നാല്‍ ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ ഭിന്നതയില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്.

Read Also: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍; പുറത്തറിഞ്ഞത് ദുര്‍ഗന്ധം പരന്നപ്പോള്‍...

ബിജെപിയുടെ നിലപാടില്‍ പരാതികളുണ്ട്. ഇതേക്കുറിച്ച് അണികള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ അത് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കില്ലെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസുമായി ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രതികരിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BDGS bargains with BJP, Vellapally natesan criticise BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X