കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീക്കണ്‍ ലൈറ്റ്; സര്‍ക്കാരിനുണ്ടായ അധികാരവും എടുത്ത് കളഞ്ഞു, ഇളവുതേടി കേരളത്തിന്റെ ശുപാര്‍ശ!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അടിയന്തിര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബീക്കണ്‍ലൈറ്റ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ശുപാര്‍ശ. ഗതാഗത കമ്മീഷണറാണ് ശുപാര്‍ശ കത്തയച്ചിരിക്കുന്നത്.

ബീക്കണ്‍ലൈറ്റുകള്‍ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ അധികാരം എടുത്തു കളഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അക്ഷേപം ഉണ്ടെങ്കില്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

 ശുപാര്‍ശ

ശുപാര്‍ശ

അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബീക്കണ്‍ ലൈറ്റ് വയ്ക്കാന്‍ അനുമതി വേണം. ഇതിന് അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് തിരിച്ചുനല്‍കണം. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.

 അടിയന്തിര സാഹചര്യം

അടിയന്തിര സാഹചര്യം

അടിയന്തര സാഹചര്യം എന്ന പട്ടികയില്‍ പോലീസും ആംബുലന്‍സും ഫോറസ്റ്റും മാത്രമാണ് ഉള്‍പ്പെടുന്നത്്. മുഖ്യമന്ത്രിയും മന്ത്രിമാരും വിഐപി പട്ടികയിലാണ്. കമ്മിഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കൂടി കണ്ടശേഷമാണ് കേന്ദ്രത്തിലേക്ക് അയക്കുക.

 മെയ് ഒന്നു മുതല്‍

മെയ് ഒന്നു മുതല്‍

കേരളം ഇളവ് ആവശ്യപ്പെട്ടാലും ഒന്നാം തീയതിയ്ക്ക് മുമ്പ് കേന്ദ്രത്തില്‍ നിന്ന് മറുപടി ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ചയോടെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ള മറ്റ് ചിലര്‍ക്കും ബീക്കണ്‍ലൈറ്റ് ഒഴിവാക്കേണ്ടി വരും.

 ബീക്കണ്‍ ലൈറ്റ്

ബീക്കണ്‍ ലൈറ്റ്

കേന്ദ്രതീരുമാനം വന്നയുടന്‍ തോമസ്‌ ഐസക്ക് അടക്കം ചില മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് അഴിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

English summary
Beacon light; Transport Commissioner asks government to demand exemptions from center government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X