കന്നുകാലി കശാപ്പ് നിരോധനം, കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു
കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു.
എറണാകുളം: കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സംസ്ഥാന പരിതിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപ്പെട്ടിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സജി നല്‍കിയ പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം ഹര്‍ജിയില്‍ മറ്റെന്നാള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.

കശാപ്പ് നിരോധന നിയമത്തെ ചൊല്ലി കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയമം നേരിടുന്നതിന് പുതിയ സംഘടനയുണ്ടാക്കി പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇറച്ചി വ്യാപാരികള്‍ക്ക് മാത്രമായി ഒരു സംഘടനയുണ്ടാക്കി നിയമത്തെ നേരിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപകമാട കശാപ്പ് നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി കത്ത് അയച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിയമം പുറത്തിറക്കിയിരിക്കുന്നതെങ്കിലും ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications