കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആണുങ്ങളെ ബഹുമാനിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കണം'; ബീന കണ്ണന്റെ പഴയ വീഡിയോ വൈറൽ

Google Oneindia Malayalam News

കൊച്ചി; ശീമാട്ടിയുടെ മാനേജിങ് ഡയറക്ടറും ലീഡ് ഡിസൈനറുമായ ബീന കണ്ണന്റെ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സ്ത്രീകൾ പുരുഷൻമാരെ ബഹുമാനിക്കണമെന്നും നമ്മുടെ പെൺകുട്ടികളെ അത്തരത്തിൽ പഠിപ്പിക്കണമെന്നും പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മൂന്ന് വർഷം മുൻപത്തേതാണ് വീഡിയോ. കപ്പ ടീവിയിലെ ഹാപ്പിനസ് പ്രൊജക്ട് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബീന കണ്ണൻ ഇത്തരത്തിൽ പ്രതികരിച്ചത്. വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബീന കണ്ണന്റെ വാക്കുകൾ ഇങ്ങനെ

 ആണുങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കണം

ആണുങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കണം

ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല, സ്ത്രീ ശാക്തീകരണം പോലുള്ള ഒന്നിനുവേണ്ടിയും ശബ്ദമുയര്‍ത്താറില്ല. സ്ത്രീകളെക്കാൾ ഞാൻ പുരുഷൻമാരെ മതിക്കുന്നു. ഈ കാലഘട്ടത്തിൽ ഞാൻ കാണുന്നതെന്താണെന്ന് വെച്ചാൽ ആണുങ്ങളെ ബഹുമാനിക്കണമെന്ന് നമ്മൾ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു,

 പുരുഷനെ എതിർത്ത് ചെയ്യില്ല

പുരുഷനെ എതിർത്ത് ചെയ്യില്ല

ഭർത്താവിനോടും അച്ഛനോടുമെല്ലാം തർക്കിക്കുമായിരിക്കാം തറുതല പറയുമായിരിക്കാം പക്ഷേ എതിർത്ത് ചെയ്യില്ല. അവസാനം അവർ പറയുന്നത് അനുസരിക്കുമായിരിക്കും. സോ നമ്മൾ പുരുൻമാരെ ബഹുമാനിക്കുന്നു, അവരെ മതിക്കുന്നു. എപ്പോഴും പറയാറില്ലേ ഒരു വിജയിച്ച പുരുഷന്റെ പിന്നിൽ സ്ത്രീ ഉണ്ടാകുമെന്ന്. എന്നപോലെ എന്നോട് ചോദിച്ചാൽ എന്റെ സപ്പോർട്ട് സിസ്റ്റം മുഴുവൻ ആണുങ്ങളായിരിക്കു.

 ആദ്യം ഇരുത്തുക ആണിനെ

ആദ്യം ഇരുത്തുക ആണിനെ

മുന്നില്‍ രണ്ടു കസേരയെ ഉള്ളു, 3 പേരെ ഇരുത്തണമെങ്കിൽ ആണുങ്ങളെയെ ആദ്യം ഇരുത്താന്‍ ഞാൻ ശ്രമിക്കൂ. പെണ്‍കുട്ടികള്‍ക്ക് വേണ്ടി വേറെ കസേര കണ്ടെത്തും. അങ്ങനെയാണ് ഞങ്ങളെ വളർത്തിയിരിക്കുന്നത്. ആണ്‍ മയിലിനാണ് പീലി ഉള്ളത്, പെൺ മയിലിന് പീലി ഇല്ല. പെൺ മയിലിനെ കണ്ടാൽ നമ്മൾ തിരിഞ്ഞോടും.

 നടുപിടിച്ചിരിക്കും

നടുപിടിച്ചിരിക്കും

ആണ്‍ ആനയ്ക്ക് മാത്രമാണ് കൊമ്പുള്ളത്. ഇത്തരത്തിൽ പ്രകൃതി പുരുഷനാണ് കൂടുതൽ നൽകിയിരിക്കുന്നത്. നമ്മൾ പ്രെറ്റിയാണ് , നമ്മൾ നല്ല ഉടുപ്പൊക്കെ ഇട്ടുനടക്കുന്നു ഒകെ. പക്ഷേ ഒരു ഫിറ്റ് ഫൈറ്റിനൊക്കെ പുറപ്പെട്ടാൽ, കരുത്തുള്ള സ്ത്രീകൾ ഇല്ലെന്നല്ല പക്ഷേ, ആണുങ്ങൾ ചെയ്യുന്ന മരം കേറുക , ഹിമാലയത്തിന്റെ മുകളിൽ കയറുക, നാല് പെട്ടിവലിച്ച് വെക്കുക എന്ന അവസ്ഥയൊക്കെ വരുമ്പോൾ നമ്മൾ നടുപിടിച്ച് മാറി നിൽക്കും, വീഡിയോയൽ ബീന കണ്ണൻ പറയുന്നു.

 കടുത്ത വിമർശനം

കടുത്ത വിമർശനം

അതേസമയം വീഡിയയോ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ബീന കണ്ണനെ പോലൊരാൾ ഇത്തരം നിലപാട് പങ്കുവെയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

English summary
Beena kannan's video about feminism and women freedom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X