കുന്നംകുളത്ത് ബംഗാള്‍ സ്വദേശി മരിച്ചത് 'നിപ്പാ' ബാധിച്ചെന്നു സംശയം
തൃശൂര്‍: പനി ബാധിച്ചു മരിച്ച ബംഗാള്‍ സ്വദേശിക്ക്് 'നിപ'യെന്ന് സംശയം. കുന്നംകുളത്തുവച്ചാണ് ഇയാള്‍ക്ക് പനിബാധിച്ചത്. ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ബംഗാള്‍ സ്വദേശിയുടെ മൃതദേഹം ഗവ. മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശേഖരിച്ച യുവാവിന്റെ രക്തത്തിന്റെയും ആന്തിരികയവങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഇന്ന് മണിപ്പൂരിലെ ലാബിലേക്ക് അയയ്ക്കും.

വ്യാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനാണ് കുന്നംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പ്രത്യേക കേസായി മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്നാല്‍ മൃതദേഹത്തില്‍നിന്നു ശേഖരിച്ച സാമ്പിള്‍ പ്രത്യേക ഊഷ്മാവില്‍ ശീതീകരണമുറിയില്‍ സൂക്ഷിക്കുകയും ആ നിലയില്‍ത്തന്നെ മണിപ്പൂരിലെ ലാബിലേക്ക് അയിച്ച് നല്‍കണമെന്നുള്ള നിര്‍ദേശം പാലിക്കാന്‍ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം ജീവനക്കാര്‍ തയാറായില്ലെന്നുള്ള കാര്യം വിവാദമായിട്ടുണ്ട്.
രാവിലെ പത്തുമണിക്ക് എത്തിച്ചാല്‍ മാത്രമേ ഇത് കൈപ്പറ്റാന്‍ സാധിക്കുകയുള്ളൂവെന്നാണ് മൈക്രോബയോളജി വിഭാഗത്തിലെ ജീവനക്കാര്‍ പറഞ്ഞത്. ഇത് ഫോറന്‍സിക് വിഭാഗത്തിലെ ആളുകളും മൈക്രോബയോളജിയിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി. പോലീസ് നല്‍കിയ അപേക്ഷ മൈക്രോബയോളജിക്കാര്‍ തള്ളിയതാണ് വകുപ്പുകള്‍തമ്മില്‍ തര്‍ക്കത്തിന് കാരണമായത്. പിന്നീട് പോലീസിന്റെ അപേക്ഷപ്രകാരം സാമ്പിള്‍ ഫോറന്‍സിക് വിഭാഗത്തിലെ ശീതീകരണമുറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇത് മണിപ്പൂരിലേക്ക് അയച്ച് നല്‍കും. മൈക്രോബയോളജി വിഭാഗത്തിന്റെ നിലപാടിനെതിരേ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് അറിയുന്നു.












Click it and Unblock the Notifications