ഫോണിലൂടെ സരിതയുടെ വിഷമങ്ങള്‍ കേട്ട ആ രാഷ്ട്രീയ നേതാവ് ഇദ്ദേഹമാണ്!!!
കൊച്ചി: സരിത എസ് നായരുടെ ഫോണ്‍ വിളികള്‍ പ്രസിദ്ധമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ സരിത അങ്ങോട്ടും അവര്‍ തിരിച്ചും വിളിച്ചതിന്റെ കണക്കുകളൊക്കെ പുറത്ത് വന്നിട്ടുണ്ട്.
സരിതയെ വിളിച്ചതിന് പലര്‍ക്കും പല ന്യായങ്ങളാണ്. ചിലര്‍ പറയുന്നച് അവര്‍ സരിതയെ വിളിച്ചിട്ടേയില്ലെന്നാണ്. എന്നാല്‍ സരിത തന്റെ വിഷമങ്ങളൊക്കെ പറയാന്‍ തന്നെ വിളിച്ചിരുന്നു എന്നൊരാള്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും.
അങ്ങനെ ഒരു രാഷ്ട്രീയ നേതാവുണ്ട് കേരളത്തില്‍. അദ്ദേഹത്തിന്റെ പേരാണ് ബെന്നി ബഹനാന്‍. ഇദ്ദേഹത്തിന്റേതെന്ന് പേരില്‍ പുറത്തിറങ്ങിയ ഒരു ഓഡിയോ ക്ലിപ്പില്‍ അദ്ദേഹം എന്തൊക്കെയാണ് സരിതയോട് പറഞ്ഞതെന്ന് കേരളം മുഴുവന്‍ കേട്ടതും ആണ്.

ഒന്ന് രണ്ട് തവണ
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തന്നെ ഒന്നുരണ്ട് തവണ വിളിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്.

വിഷമം കേട്ടു
സരിത ഫോണിലൂടെ പറഞ്ഞ ചില വിഷമങ്ങള്‍ കേള്‍ക്കുകമാത്രമാണ് ചെയ്തത് എന്നാണ് കമ്മീഷന് മുന്നില്‍ ബെന്നി ബഹനാന്‍ മൊഴി കൊടുത്തത്.

എല്ലാം കേട്ടിരുന്നു
സരിത പറഞ്ഞ വിഷമങ്ങളെല്ലാം അദ്ദേഹം വെറുതേ കേട്ടിരുന്നുവത്രെ. അതിനൊന്നും പരിഹാരം ഉണ്ടാക്കേണ്ട ബാധ്യത തനിയ്ക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പൊതുപ്രവര്‍ത്തകന്‍
എന്തിനാണ് സരിത വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് എന്നതിനും ബെന്നിയ്ക്ക് ഉത്തരം ഉണ്ട്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഫോണ്‍ എടുത്തത്.

ഞാന്‍ പറഞ്ഞിട്ടില്ല
എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെയുള്ള ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷിയ്ക്കണം എന്ന് താന്‍ സരിതയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ബെന്നി ബഹനാന്‍ പറയുന്നത്.

ഫെനിയുടെ ഫോണില്‍
സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്റെ ഫോണിലേയ്ക്ക് ഒരുവണ പോലും വിളിച്ചിട്ടില്ലെന്നാണ് ബെന്നി പറയുന്നത്.

അമ്മയേയും വിളിച്ചിട്ടില്ല
സരിതയുടെ അമ്മയുമായും താന്‍ സംസാരിച്ചിട്ടില്ലെന്നാണ് ബെന്നി പറയുന്നത്. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് തന്റെ അമ്മയുമായി ബെന്നി ബഹനാന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സരിത കമ്മീഷന് മൊഴി നല്‍കിയിരുന്നു.

കത്ത് ചുരുക്കിയതില്‍
സരിത ജയിലില്‍ വച്ചെഴുതിയ കത്ത് നാല് പേജായി ചുരുക്കിയതിലും തനിയ്ക്ക് ഒരു പങ്കും ഇല്ലെന്ന് ബെന്നി കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.

നേരില്‍ കണ്ടിട്ടില്ല
സരിതയേയോ ബിജു രാധാകൃഷ്ണനേയോ നേരിട്ട് കണ്ടിട്ട് പോലും ഇല്ലെന്നാണ് മറ്റൊരു മൊഴി.

ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെ ഒരു ചുമതലയും ഏല്‍പിച്ചിരുന്നില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.












Click it and Unblock the Notifications